Advertisement

കാൻഡി ക്രഷും ടിൻഡറും ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ സൂക്ഷിച്ചോളൂ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാം

January 14, 2025
Google News 3 minutes Read

ഫോണിൽ നമ്മൾ ഉപയോഗിക്കുന്ന പല ആപ്പ്ളിക്കേഷനുകളും അത്ര സുരക്ഷിതമല്ല. ജനുവരിയിൽ 404 മീഡിയ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കാൻഡി ക്രഷ്, ടിൻഡർ എന്നിവയുൾപ്പെടെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ആപ്പുകൾ ലൈവ് ലൊക്കേഷൻ അക്സസ്സ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതായാണ് റിപ്പോർട്ട് .

Android-ലും iOS-ലും ലഭ്യമായ ഇത്തരം ആപ്പുകൾ ഗുരുതരമായ സ്വകാര്യത ആശങ്കകളാണ് ഉയർത്തുന്നത്.ആപ്പുകളിൽ പരസ്യം വരാനായി കമ്പനികൾ ബിഡ് ചെയ്യുന്ന റിയൽ ടൈം ബിഡ്ഡിംഗ് (ആർടിബി) സംവിധാനത്തിലൂടെയാണ് ഈ ഡാറ്റ ശേഖരണം നടക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.പരസ്യങ്ങൾ റൺ ചെയ്യുമ്പോ, ആപ്പ് ഡെവലപ്പർമാരുടെ പങ്കാളിത്തമില്ലാതെ പോലും ഡാറ്റ ബ്രോക്കർമാർക്ക് ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ ശേഖരിക്കാൻ സാധിക്കും. ആപ്പ് ഡെവലപ്പേഴ്സിന് ഇത് നിയന്ത്രിക്കാൻ സാധിക്കാത്തതും ഡാറ്റാസ് പുറത്താകുന്നതിന് കാരണമാകുന്നു. അതുപോലെ ലൊക്കേഷൻ അക്സസ്സ് ചെയ്യപ്പെടുന്നത് ഉപയോക്താക്കൾക്ക് അറിയാൻ സാധിക്കുകയുമില്ല.

Read Also:മൂന്നാമത്തെ രോഗിയിലും ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പ് വിജയകരമായി ഘടിപ്പിച്ചു; ഇലോൺ മസ്‌ക്

ആപ്പുകളുടെ ലിസ്റ്റിൽ കാൻഡി ക്രഷ്, സബ്‌വേ സർഫറുകൾ, ടെമ്പിൾ റൺ തുടങ്ങിയ ഗെയിമുകളും ടിൻഡർ, ഗ്രിൻഡർ പോലുള്ള ഡേറ്റിംഗ് ആപ്പുകളും ഉൾപ്പെടുന്നു. നമ്മൾ സുരക്ഷിതമാണെന്ന് കരുതുന്ന ആപ്പുകൾ പലപ്പോഴും അങ്ങനെ ആവണം എന്നില്ല. പരസ്യങ്ങളിലൂടെ ഡാറ്റ ദുരുപയോഗം വർദ്ധിച്ചുവരുന്നതായാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ട്.

ആപ്പുകൾ ഇൻസ്റ്റാൾ ചെയുമ്പോൾ പെർമിഷനുകൾ നൽകുന്നതിൽ വളരെ ശ്രദ്ധ വേണം . ആൻഡ്രോയിഡ് ഫോണുകളിൽ, ക്യാമറ, ലൊക്കേഷൻ,ഫോട്ടോസ് എന്നിവയ്ക്ക് ആവശ്യമില്ലെങ്കിൽ അക്സസ്സ് നൽകുന്നത് ഒഴിവാക്കേണ്ടതാണ്. ഐഫോൺ ഉപയോക്താക്കൾ ഡാറ്റ ദുരുപയോഗം ചെയ്യപെടുന്നതിൽ നിന്ന് സംരക്ഷിക്കാനായി “Ask Apps Not to Track” എന്ന ഫീച്ചർ ഓഫ് ചെയ്യുക.

Story Highlights :Apps like Candy Crush and Tinder will access our location data

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here