‘സ്ത്രീകളോട് അതിക്രമം കാണിക്കുന്നതിനേക്കാള്‍ ചര്‍ച്ചയാകുന്നത് പ്രതികരിച്ച സമയവും രീതിയും’ : കുറിപ്പുമായി ആര്യ രാജേന്ദ്രന്‍

സ്ത്രീക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത നിലയില്‍ ആരെങ്കിലും പെരുമാറിയാല്‍ എപ്പോള്‍ പ്രതികരിക്കണം? എന്ന ചോദ്യവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. വല്ലാത്തൊരു ചോദ്യമാണിതെന്ന് പറഞ്ഞ ആര്യ സ്ത്രീകളോട് അതിക്രമം കാണിക്കുന്നതിനേക്കാളും വലിയ ചര്‍ച്ച നടക്കുന്നത് അതിനെതിരെ അവള്‍ പ്രതികരിച്ച സമയവും പ്രതികരണ രീതിയെ കുറിച്ചുമാണെന്ന് ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
സംഭവസ്ഥലത്ത് വച്ച് അപ്പോള്‍ തന്നെ പ്രതികരിച്ചാല്‍ അഹങ്കാരി പട്ടം ചാര്‍ത്തിക്കിട്ടുമെന്ന് ആര്യ കുറിച്ചു. മറ്റ് നൂറ് സാധ്യതകളുടെ ക്ലാസെടുപ്പാണ് പിന്നെയെന്നും അവര്‍ പറയുന്നു. അല്‍പം സാവകാശം എടുത്ത് മാനസികനില സാധാരണനിലക്ക് ആയശേഷം പ്രതികരിച്ചാലോ, പ്രതികരണം വൈകിയതിന്റെ കാര്യകാരണം നിരത്തേണ്ടിവരുന്ന ദുരവസ്ഥയെ കുറിച്ചും മേയര്‍ വ്യക്തമാക്കി.
കുറിപ്പിന്റെ പൂര്‍ണരൂപം:
ഒരു സ്ത്രീയ്ക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത നിലയില്‍ ആരെങ്കിലും പെരുമാറിയാല്‍ അവള്‍ എപ്പോള്‍ പ്രതികരിക്കണം? വല്ലാത്തൊരു ചോദ്യമാണിത്.
സംഭവസ്ഥലത്ത് വച്ച് അപ്പോള്‍ തന്നെ പ്രതികരിച്ചാല്‍ അഹങ്കാരി പട്ടം ചാര്‍ത്തിക്കിട്ടും, മറ്റ് നൂറ് സാധ്യതകളുടെ ക്ലാസ്സെടുപ്പാണ് പിന്നെ.
അല്പം സാവകാശം എടുത്ത് മാനസികനില സാധാരണനിലക്ക് ആയശേഷം പ്രതികരിച്ചാലോ, പ്രതികരണം വൈകിയതിന്റെ കാര്യകാരണം നിരത്തേണ്ടിവരുന്ന ദുരവസ്ഥ.
സ്ത്രീകളോട് അതിക്രമം കാണിക്കുന്നതിനേക്കാളും വലിയ ചര്‍ച്ച നടക്കുന്നത് അതിനെതിരെ അവള്‍ പ്രതികരിച്ച സമയവും പ്രതികരണ രീതിയെ കുറിച്ചുമാണ്.
Story Highlights : Mayor Arya Rajendran’s Facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here