ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി

നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജാമ്യം ലഭിച്ചിട്ടും ഇന്നലെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചിരുന്നു. മറ്റ് തടവുകാരെ സഹായിക്കുന്നതിനായാണ് ഇന്നലെ പുററത്തിറങ്ങാതിരുന്നതെന്ന് ബോബി പ്രതികരിച്ചു.
ചെറിയ കേസുകളിൽ ജാമ്യം കിട്ടിയിട്ടും പണം ഇല്ലാതെ ജയിലിൽ തുടരുന്ന ആളുകൾ ഉണ്ട് അവർക്ക് വേണ്ടിയാണ് ജയിലിൽ തുടർന്നതെന്ന് ബോബി പറയുന്നു. കോടതിയലക്ഷ്യം അല്ലായെന്നും ഉത്തരവ് ഹാജരാക്കാൻ വൈകിയതാണെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായത്. ഇന്നലെയുണ്ടായ വികാസങ്ങളിൽ ആണ് കേസ് പരിഗണിക്കുന്നത്.
Read Also: ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
ജാമ്യം ലഭിച്ചിട്ടും, ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്നലെ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടർന്നത്.സാധാരണ ഉപാധികളുടെയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കരുതെന്ന് ബോബി അഭിഭാഷകരോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബോബിയുടെ നിലപാട് ജയിൽ ചട്ടങ്ങൾക്കും കോടതി നടപടികൾക്കും വിരുദ്ധമാണ്. സ്വമേധയ കേസെടുത്ത കോടതി പ്രതിഭാഗം അഭിഭാഷകരോട് എത്താൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.
Story Highlights : Boby Chemmanur released from Jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here