Advertisement

ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; കരാര്‍ ഹമാസും ഇസ്രയേലും അംഗീകരിച്ചുവെന്ന് റിപ്പോര്‍ട്ട്

January 15, 2025
Google News 1 minute Read
gaza

ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ നിലവില്‍വരുമെന്ന് സൂചന. ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് ഉടന്‍ മാധ്യമങ്ങളെ കാണും. വെടിനിര്‍ത്തല്‍ സംബന്ധിച്ച കരാര്‍ ഹമാസും ഇസ്രയേലും അംഗീകരിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് ഖത്തറും, അമേരിക്കയും, ഈജിപ്തുമാണ്. ബന്ധികളെ വിടാമെന്ന പ്രധാന വ്യവസ്ഥ ഹമാസ് അംഗീകരിച്ചുവെന്നാണ് വിവരം. ഖത്തര്‍ പ്രധാനമന്ത്രി ഇസ്രയേല്‍ ഹമാസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സെന്‍ട്രല്‍ ഗസ്സയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറും. ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഗസ്സയില്‍ പലായനം ചെയ്തവര്‍ക്ക് തിരിച്ചുവരാം. തിരിച്ചു വരവിന് ഖത്തറും ഈജിപ്തും മേല്‍നോട്ടം വഹിക്കും.

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമയേഷ്യയിലെ ബന്ദികള്‍ ഉടന്‍ മോചിതരാകുമെന്നും അദ്ദേഹം കുറിച്ചു. ഇതിനു പിന്നാലെ ഇന്ന് രാത്രിയോടെ വളരെ പെട്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഒരു അടിയന്തര വാര്‍ത്ത സമ്മേളനം വിളിച്ചു ചേര്‍ത്തത്. രാത്രി എട്ട് മണിക്ക് പ്രസ് മീറ്റ് തുടങ്ങും എന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ ആരംഭിച്ചില്ല.

ഏറെ ആശ്വാസകരമായ വാര്‍ത്തയെന്ന് വിദേശകാര്യ വിദഗ്ധന്‍ ടി പി ശ്രീനിവാസന്‍ പ്രതികരിച്ചു. എത്രയോ മുന്‍പ് നടക്കേണ്ടിയിരുന്നതായിരുന്നു. അവിടെയുണ്ടായിരുന്ന പ്രധാന പ്രശ്‌നം ബന്ദികളുമായി ബന്ധപ്പെട്ടതാണ്. പലസ്തീന്‍ തടവില്‍ ഇസ്രയേലികള്‍ ജീവിക്കുന്നു എന്നത് ഇസ്രയേലിനെ സംബന്ധിച്ച് വളരെയധികം പ്രയാസമുള്ള കാര്യമായിരുന്നു. ബന്ദികളെ കൈമാറാം എന്ന് സമ്മതിച്ചത് കൊണ്ടാണ് കരാറിലെത്തിയത്. ഇതിന്റെ എല്ലാ ക്രെഡിറ്റിം ട്രംപിന് അവകാശപ്പെട്ടതാണ്. അധികാരത്തില്‍ വരുമ്പോള്‍ യുദ്ധം അവസാനിപ്പിക്കുക മാത്രമല്ല, അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തിയിരുന്നു – ടി പി ശ്രീനിവാസന്‍ വ്യക്തമാക്കി.

Story Highlights : Israel-Hamas reach ceasefire deal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here