Advertisement

ജയിലിൽ നിന്ന് ഇറങ്ങില്ലെന്ന നിലപാട് മാറ്റാൻ ആവശ്യപ്പെടും; ബോബി ചെമ്മണ്ണൂരിനെ പറഞ്ഞു മസിലാക്കാൻ അഭിഭാഷകസംഘം

January 15, 2025
Google News 1 minute Read

ബോബി ചെമ്മണ്ണൂരിനെ പറഞ്ഞു മസിലാക്കാൻ അഭിഭാഷകസംഘം. ജയിലിൽ നിന്ന് ഇറങ്ങില്ലെന്ന നിലപാട് മാറ്റാൻ അഭിഭാഷകർ ആവശ്യപ്പെടും. ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കിയില്ല എങ്കിൽ കൈപ്പറ്റിയവരും കുഴപ്പത്തിലാക്കുമെന്നും അറിയിക്കും. ഇന്ന് രാവിലെ അഭിഭാഷകർ ബോബി ചെമ്മണ്ണൂരിനെ നേരിൽ കാണും.ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കരുതെന്ന് ബോബി അഭിഭാഷകരോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

ജാമ്യം ലഭിച്ചിട്ടും, ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്നലെ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടർന്നത്. സാധാരണ ഉപാധികളുടെയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. ഹണി റോസ് നൽകിയ പരാതിയിൽ അന്വേഷണം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ആണ് പൊലീസ് തീരുമാനം. കുറ്റപത്രം അടക്കം ഉടൻ സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് നൽകിയ പരാതി ഇതുവരെ കേസെടുത്തട്ടില്ല. പ്രാഥമിക അന്വേഷണ റിപ്പോർട്ട് അടുത്തദിവസം പൊലീസ് കോടതിയിൽ നൽകും.

ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കടുത്ത വിമർശനമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്.അതിനിടെ കാക്കനാട് ജില്ലയിൽ നാടകീയ രംഗങ്ങൾ.ജാമ്യം ലഭിച്ചിട്ടും ജയിൽ മോചനത്തിന് ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചു

പരാതിക്കാരിക്കെതിരെ ജാമ്യ ഹർജിയിൽ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പിന്നാലെ ഹണി റോസിന് അസാമാന്യ കഴിവുകൾ ഇല്ലെന്ന പരാമർശം പിൻവലിക്കുന്നതായി ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ബോബി ചെമ്മണ്ണൂർ ദ്വയാർഥപ്രയോഗങ്ങൾ നടത്തിയില്ലെന്ന് എങ്ങനെ പറയാനാകുമെന്നും എന്തിനാണ് ഈ പ്രയോഗങ്ങൾ നടത്തുന്നതെന്നും കോടതിയുടെ ചോദ്യം. ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്നും കോടതി പറഞ്ഞു.തെളിവെടുപ്പ് ആവശ്യമില്ലാത്തതിനാൽ കസ്റ്റഡിയിൽ വേണ്ടന്ന നിലപാട് പോലീസ് സ്വീകരിച്ചതോടെ കോടതിയുടെ അതിരൂക്ഷ വിമർശനങ്ങൾക്കിടയിൽ ബോബി ചെമ്മണൂരിന് ജാമ്യം ലഭിച്ചു.

ജാമ്യം ലഭിച്ചതറിഞ്ഞ് ബോബി ചെമ്മണ്ണൂരിന്റെ ആരാധകരും ,ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിലെ ജീവനക്കാരും കാക്കനാട് ജയിൽ പരിസരത്ത് തടിച്ചുകൂടി.പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ. ബോണ്ട് ഒപ്പിടാന്‍ വിസമ്മതിച്ച ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങേണ്ട എന്ന് തീരുമാനിച്ചു.സാങ്കേതിക കാരണങ്ങളാല്‍ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാര്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ പുറത്തിറങ്ങുവെന്ന് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കിയതോടെ സ്വീകരിക്കാന്‍ എത്തിയവരും മടങ്ങിപ്പോയി.

Story Highlights : Lawyers’ group to meet Bobby Chemmannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here