Advertisement

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട 4 പേരും മരിച്ചു

January 16, 2025
Google News 2 minutes Read
death

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 4 പേരുടെയും മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി സ്വദേശികളായ ഷാഹിന , ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാത്, ഭർത്താവ് കബീർ, മകൾ സറ എന്നിവരാണ് മരിച്ചത്. ഭാരതപ്പുഴ ചെറുതുരുത്തി പൈൻകുളം ശ്മശാനം കടവിലാണ് അപകടമുണ്ടായത്.

നാലുപേരും ഒഴുക്കിൽപ്പെട്ട് കണ്ട് സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഷാഹിനയെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒഴുക്കിൽപ്പെട്ടു അപകടത്തിൽപ്പെട്ട ഷാഹിനയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിന്നീട് നീണ്ട നേരത്തെ തിരച്ചിലിനൊടുവിലാണ് കൂടെയുണ്ടായിരുന്ന മറ്റ് 3 പേരുടെയും മൃതദേഹം കണ്ടെടുത്തത്. ചെറുതുരുത്തി സ്വദേശികളായ ഇവര്‍ക്ക് പരിചതമായ സ്ഥലമാണെങ്കിലും അപ്രതീക്ഷിതമായി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.

Read Also: ചേന്ദമം​ഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ച് കൊന്നു; അയൽവാസി അറസ്റ്റിൽ

വൈക്കീട്ട് ആറ് മണിക്കുമുമ്പാണ് അപകടം നടക്കുന്നത്. ആഴമുള്ള ഭാഗത്തെ ചുഴി രൂപപ്പെട്ട സ്ഥലത്താണ് ഇവർ ഒഴുക്കിൽപ്പെടുന്നത്.അപകടത്തിൽപ്പെട്ട 4 പേർക്കും നീന്തൽ അറിയിലായിരുന്നുവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എം.എസ് സുവി വ്യക്തമാക്കുന്നു.നാലുപേരുടെയും ഇൻക്വസ്റ്റ് തുടങ്ങി.ചേലക്കര ജീവോദയ ആശുപത്രിയിലാണ് ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നത്.അതിനുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും.

Story Highlights : 4 people who were swept away in Bharatapuzha died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here