ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; 2 മരണം

തൃശൂർ ചെറുതുരുത്തിയിൽ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു. 2 പേർ മരിച്ചു. ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്. ചെറുതുരുത്തി സ്വദേശി ഷാഹിന, ഷാഹിനയുടെ അനുജത്തിയുടെ മകൻ ഫുവാത്ത് (12) എന്നിവരാണ് മരിച്ചത്. ഷാഹിനയുടെ ഭർത്താവ് കബീർ, മകൾ പത്തു വയസ്സുള്ള സറ എന്നിവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സും പൊലീസും ചേർന്ന് സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.
Read Also: മണ്ണാർക്കാട് നിന്ന് കടുവ നഖവും പുലിപ്പല്ലും കടത്താൻ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു
സഹോദരിക്കും കുടുംബത്തിനുമൊപ്പം ഭാരതപ്പുഴ കാണാൻ എത്തിയതായിരുന്നു കബീർ. വൈകുന്നേരം സമയം ചെലവഴിക്കാൻ ഇവർ ഇടക്കിവിടെ എത്താറുണ്ടായിരുന്നു എന്നാണ് വിവരം. കുട്ടികൾ പുഴയിലേക്ക് ഇറങ്ങിയപ്പോൾ പിന്നാലെ പോയതായിരുന്നു കബീറും ഷാഹിനയും. ഇതിനിടെ നാലുപേരും ഒഴുക്കിൽപ്പെട്ടു. തിരച്ചിലിനിടെ ഷഹാനയെ പുറത്തെടുക്കാനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Highlights : A family of four who went down to bathe in Bharatapuzha got swept away; 2 Death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here