പുൽപ്പള്ളിയിൽ വീണ്ടും കടുവ എത്തി; റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വയനാട് പുൽപ്പള്ളി അമരക്കുനിയിൽ ജനവാസ മേഖലയിൽ നിലയുറപ്പിച്ച കടുവയുടെ ദൃശ്യങ്ങൾ ട്വന്റി ഫോറിന്. ഇന്ന് വൈകീട്ട് ചെറ്റപ്പാലം സ്വദേശി പാസ്റ്റർ ജോയിയുടെ കാറിന്റെ ക്യാമറയിലാണ് കടുവ റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം പതിഞ്ഞത്. ഇതേ തുടർന്ന് വനം വകുപ്പ് മേഖലയിൽ പരിശോധന നടത്തി. ഇന്ന് വൈകീട്ട് വിവിധ പ്രദേശങ്ങളിൽ പലരും കടുവയെ കണ്ടിരുന്നു. നിലവിൽ അഞ്ചു കൂടുകളാണ് വനം വകുപ്പ് കടുവയെ പിടികൂടാനായി സ്ഥാപിച്ചത്. പ്രദേശത്ത് ആർ ആർ ടി, വെറ്റനറി സംഘം ക്യാമ്പ് ചെയ്യുകയാണ്. 5 ആടുകളെയാണ് കടുവ ഇതിനകം കൊന്നിട്ടുള്ളത്.
Read Also: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട 4 പേരും മരിച്ചു
13 വയസ് പ്രായമുള്ള കടുവക്കായുള്ള തിരച്ചിൽ പത്ത് ദിവസമായി തുടരുകയാണ്. തുടർച്ചയായ മൂന്നു ദിവസങ്ങളിലും കടുവ ആടുകളെ കൊന്നിട്ടുണ്ടെങ്കിലും അവയെ ഭക്ഷിക്കാൻ കടുവക്കായിരുന്നില്ല. കേരളത്തിൻറെ ഡാറ്റാബേസിൽ ഇല്ലാത്ത കടുവയാണിത്. കർണാടക വനത്തിൽ നിന്നും ഇറങ്ങി വന്നതാണെന്നാണ് കരുതുന്നത്. ആരോഗ്യപ്രശ്നം മൂലം ആകാം ചെറിയ മൃഗങ്ങളെ വേട്ടയാടുന്നതെന്ന വിലയിരുത്തലാണ് വനവകുപ്പിന് ഉള്ളത്. പുൽപ്പള്ളി പഞ്ചായത്തിലെ 8 ,9 ,11 വാർഡുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
Story Highlights : Again the tiger came to Pulpalli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here