തൃശൂരിലെ ചില്‍ഡ്രന്‍സ് ഹോമില്‍ 16 കാരനെ തലക്ക് അടിച്ചുകൊലപ്പെടുത്തി

തൃശൂരിലെ ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടിയെ തലക്ക് അടിച്ചു കൊലപ്പെടുത്തി. യുപിയില്‍ നിന്നും ഇരിങ്ങാലക്കുടയില്‍ താമസമാക്കിയ 16 വയസ്സുള്ള അങ്കിത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 15 വയസ്സുകാരനെ വിയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂര്‍ രാമവര്‍മ്മപുരത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ ഇന്ന് രാവിലെയാണ് അരുകൊല അരങ്ങേറിയത്. അങ്കിത്തിനെ ചില്‍ഡ്രന്‍സ് ഹോമിലെ തന്നെ അന്തേവാസിയായ 15കാരന്‍ ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. രാത്രിയോടെ പ്രശ്‌നം പറഞ്ഞു തീര്‍ത്തു. കീഴ്ചുണ്ടിന് പരിക്കേറ്റ 15 കാരന്‍ രാവിലെ എഴുന്നേറ്റ് പല്ല് തേക്കുമ്പോള്‍ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഇതോടെ ദേഷ്യവും സങ്കടവും തോന്നി. ഓഫീസ് മുറിയില്‍ ഇരുന്ന ചുറ്റിക എടുത്ത് തന്റെ ചുണ്ടു മുറിയാന്‍ ഇടയായ അങ്കിത്തിന്റെ തലക്കടിക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ അന്തേവാസികളും ചേര്‍ന്ന് കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തില്‍ ചില്‍ഡ്രന്‍സ് ഹോമിലെ കെയര്‍ടേക്കര്‍മാര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.2023 മുതല്‍ തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയാണ് അങ്കിത്. കൊല നടത്തിയ 15 കാരന്‍ ഒരുമാസം മുന്‍പാണ് ചില്‍ഡ്രന്‍സ് ഹോമിലെത്തിയത്.
Story Highlights : Murder in Irinjalakkuda Children’s Home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here