Advertisement

ചാറ്റ്‌ജിപിടിയിൽ ഇനി പുതിയ ഫീച്ചർ ‘ടാസ്‌ക്‌സ്’

January 16, 2025
2 minutes Read
chatGPT

ചാറ്റ്‌ജിപിടിയിൽ പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പൺ എഐ. ഇനി മുതൽ ചാറ്റ്‌ജിപിടിയെ വ്യക്തിഗത അസിസ്റ്റന്റായി ഉപയോഗിക്കാം. ഈ പുതിയ ഫീച്ചറിന്റെ പേര് ടാസ്‌ക്‌സ് എന്നാണ്. ടാസ്ക്സ് വഴി ചാറ്റ്‌ജിപിടിയെ ചില ജോലികൾ പറഞ്ഞേൽപ്പിക്കാൻ സാധിക്കും. അലാറം സെറ്റ് ചെയ്യാനും, നടക്കാനിരിക്കുന്ന മീറ്റിങ് ഓര്‍മിപ്പിക്കാനുമെല്ലാം ഇതുവഴി ചാറ്റ് ജി.പി.ടിയെ ചുമതലപ്പെടുത്താനാവും. [‘Tasks’ in ChatGPT]

സാധാരണ റിമൈന്റര്‍ ആപ്പുകളെ പോലെ ദിവസേന റിമൈന്ററുകള്‍ നല്‍കാന്‍ ചാറ്റ് ജി.പി.ടിയ്ക്ക് സാധിക്കും. റിമൈന്ററുകള്‍ക്ക് പുറമെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാനുള്ള നിര്‍ദേശവും നേരത്തെ പറഞ്ഞുവെക്കാം. ഇതുമായി ബന്ധപ്പെട്ട് ഓപ്പണ്‍ എഐ ഒരു ഡെമോ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Read Also: വാട്സ്ആപ്പില്‍ പുത്തൻ നാല് ഫീച്ചറുകളുമായി മെറ്റ

ദിവസേനയുള്ള വാര്‍ത്തകള്‍ അറിയാനും, ഓഹരി നിരക്കുകള്‍ അറിയിക്കാനും ചാറ്റ് ജി.പി.ടിയെ ഉപയോഗിക്കാനാവും.മറ്റൊരു ആപ്പിന്റെ സഹായമില്ലാതെ ഈ ജോലികളെല്ലാം ചാറ്റ് ജി.പി.ടിയില്‍ തന്നെ സാധിക്കുമെന്നതാണ് പ്രത്യേകത. നിലവില്‍ ചാറ്റ് ജി.പി.ടിയുടെ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. സൗജന്യ ഉപഭോക്താക്കള്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

Story Highlights : New feature ‘Tasks’ in ChatGPT

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top