Advertisement

ഗോപൻ സ്വാമിക്ക് ‘മഹാസമാധി’യിരുത്താൻ ഋഷിപീഠം; സന്യാസിമാരുടെ നേതൃത്വത്തിൽ പൂജാകർമ്മങ്ങൾ

January 17, 2025
Google News 1 minute Read

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. സന്യാസിമാരുടെ നേതൃത്വത്തിൽ സമാധിപീഠത്തിൽ പൂജാകർമ്മങ്ങൾ നടത്തുന്നു. വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയ കല്ലറയുടെ അതേ സ്ഥലത്താണ് ‘ഋഷിപീഠം’ എന്നു പേരുള്ള പുതിയ മണ്ഡപം നിര്‍മിച്ചത്. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഗോപന്റെ മൃതദേഹം നാമജപ ഘോഷയാത്രയായി കൊണ്ടുവന്നാണ് സമാധിയിരുത്തുക. വിപുലമായ ചടങ്ങുകളാണു കുടുംബവും ഹിന്ദു ഐക്യവേദി, വിഎസ്ഡിപി ഉൾപ്പെടെയുള്ള സംഘടനകളും ഒരുക്കിയത്.

മോര്‍ച്ചറിയില്‍നിന്ന് രണ്ടു മണിയോടെ മൃതദേഹം പുറത്തെടുത്തു. നാമജപ ഘോഷയാത്രയോടെ 3 ന് വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് സന്യാസിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍ നടക്കുകയാണ്. നാലു മണിക്കു ചടങ്ങുകൾ സമാപിക്കും. സമാധി വിഷയം വിവാദമായപ്പോള്‍ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു ചോദിക്കുന്നുവെന്ന് ഗോപന്റെ മകന്‍ സനന്തന്‍ പറഞ്ഞു. വൈകാരികമായി നടത്തിയ പ്രതികരണമാണത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും സനന്തന്‍ പറഞ്ഞു.

ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയൂ എന്ന് മൃതദേഹം പോസ്റ്റ്‍‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം പൊലീസിനെ അറിയിച്ചു. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണു പ്രാഥമിക നിഗമനം. ശരീരത്തിൽ ക്ഷതമോ മുറിവുകളോ ഇല്ല. മരണം നടന്ന സമയത്തെക്കുറിച്ചും അവ്യക്തതയുണ്ട്.

Story Highlights : gopan swami maha samadhi live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here