‘ഗ്രീഷ്മക്ക് പരമാവധി ശിക്ഷലഭിക്കണം, അമ്മയെ വെറുതെ വിട്ടതിൽ മേൽക്കോടതിയെ സമീപിക്കും’; ഷാരോണിന്റെ കുടുംബം

ഷാരോൺ വധക്കേസിലെ വിധി മാതാപിതാക്കൾ കേട്ടത് പൊട്ടിക്കരച്ചിലോടെയായിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയെ വെറുതെ വിട്ടതിൽ മേൽക്കോടതിയെ സമീപിക്കും എന്നാണ് കുടുംബത്തിൻ്റെ ആദ്യ പ്രതികരണം. ഗ്രീഷ്മക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്നും കുടുംബം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിധി കേൾക്കാൻ ഷാരോണിന്റെ പിതാവ് ജയരാജും മാതാവ് പ്രിയയും കോടതിയിലേക്ക് പോയില്ല.
വിധി കേൾക്കാൻ ടി.വി ക്ക് മുന്നിൽ കാത്തിരുന്നു. അമ്മ പ്രിയ വിധിയെ സ്വീകരിച്ചത് പൊട്ടിക്കരച്ചിലോടെയാണ്.
ഗ്രീഷ്മ കുറ്റക്കാരി എന്ന് കണ്ടെത്തിയത് സന്തോഷം ഉണ്ടെന്നും, ഗ്രീഷ്മയുടെ മാതാവിനെ വെറുതെ വിട്ടതിൽ തുടർ നിയമ നടപടി സ്വീകരിക്കുമെന്നും പിതാവ് ജയരാജ് 24 നോട് പറഞ്ഞു.പൊലീസും മാധ്യമങ്ങളും തങ്ങൾക്കൊപ്പം നിന്നെന്ന് ഷാരോണിൻ്റെ മാതാവ് പ്രിയ പറഞ്ഞു. ഏറ്റവും പരമാവധി ശിക്ഷ തന്നെ ഗ്രീഷ്മക്ക് ലഭിക്കുമെന്നും പ്രതീക്ഷയുണ്ടെന്നും മാതാവ് പ്രതികരിച്ചു . നാളെ ശിക്ഷാവിധി കൂടി പുറത്തുവന്നശേഷം തുടർ നിയമ നടപടികൾ സ്വീകരിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം.
അതേഅസമയം ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ കുറ്റക്കാരനാണെന്നും കോടതി നിരീക്ഷിച്ചു. ശിക്ഷാ വിധി നാളെയുണ്ടാകും. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
Story Highlights : Parassala Sharon Parents’ on verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here