Advertisement

ഋതുജയൻ ലഹരിക്ക് അടിമ; മാനസികാരോഗ്യ ചികിത്സയും തേടിയിട്ടുണ്ട്

January 17, 2025
Google News 2 minutes Read

പറവൂരിൽ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തിയ ഋതുജയൻ ലഹരി അടിമ. ഇയാൾ മാനസിക ആരോഗ്യ ചികിത്സയും തേടുന്നുണ്ട്. പുതിയൊരു സൈക്കോപാത്തിനെ പോലെയാണ് പെരുമാറുന്നതെന്ന് പോലീസ് പറഞ്ഞു.

28 വയസ്സുകാരൻ ഋതു മുൻപ് എൻഡിപിഎസ് കേസിൽ 52 ദിവസം ജയിലിൽ കിടന്നിട്ടുണ്ട്.
രണ്ടുദിവസം മുമ്പാണ് ബംഗളൂരുവിൽ നിന്ന് എത്തിയത്. വടക്കേക്കര പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. സ്ഥിരം പ്രശ്നക്കാരനെന്നും നാട്ടുകാർ പറയുന്നു.

പൊലീസ് ചോദ്യം ചെയലിൽ പ്രതികുറ്റം സമ്മതിച്ചു. രക്ഷപ്പെടാൻ ഉദ്ദേശിച്ചിരുന്നില്ല. കൊലപാതകം കരുതികൂട്ടി ചെയ്തതാണ്. ഒരു വർഷമായി നിലനിൽക്കുന്ന അയൽത്തർക്കം നിലനിൽക്കുന്നുണ്ട്. തന്റെ സഹോദരിയെക്കുറിച്ച് മോശമായ രീതിയിൽ സംസാരിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നും ഋതു പോലീസിന് മൊഴി നൽകി.

ഉഷ, വേണു, വിനീഷ, എന്നിവരാണ് കൊല്ലപ്പെട്ടത്. ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. കൊലപാതകത്തില്‍ ഋതുജയന്‍(28) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Story Highlights : Ritujayan addicted to drugs, three persons hacked to death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here