Advertisement

ഷെയര്‍ മാര്‍ക്കറ്റിലൂടെ പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഹൈക്കോടതി മുന്‍ ജഡ്ജിക്ക് നഷ്ടമായത് 90 ലക്ഷം

January 18, 2025
Google News 3 minutes Read
online Google map job scam at Palakkad

ഹൈക്കോടതി മുന്‍ ജഡ്ജി ശശിധരന്‍ നമ്പ്യാരെ കബളിപ്പിച്ച് 90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പണം കൈമാറ്റം ചെയ്യപ്പെട്ടത് 18 അക്കൗണ്ടുകളിലേക്ക് എന്ന് പൊലീസ്. ദുബായ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും അക്കൗണ്ടുകളിലുള്ള 28 ലക്ഷം രൂപ ഫ്രീസ് ചെയ്യാന്‍ നടപടി ആരംഭിച്ചിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു. (financial scam 90 lakhs lost to former high court judge)

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ വ്യാപക പ്രചരണം നടക്കുന്നതിനിടെയാണ് ഹൈക്കോടതി മുന്‍ ജഡ്ജി തട്ടിപ്പുകാരുടെ വലയില്‍പ്പെട്ടത്. 90 ലക്ഷം രൂപയാണ് ഷെയര്‍ മാര്‍ക്കറ്റിലൂടെ ലാഭം വാഗ്ദാനം ചെയ്ത തട്ടിപ്പുകാര്‍ കൊണ്ടുപോയത്. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഹൈക്കോടതി മുന്‍ ജഡ്ജിയില്‍ നിന്നും വാങ്ങിയ 90 ലക്ഷം രൂപ 18 അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്‌തെന്ന് കണ്ടെത്തിയത്.

Read Also: ഒരു സ്ത്രീയെന്ന പരിഗണന തന്നില്ല, വസ്ത്രങ്ങള്‍ വലിച്ചൂരി, കാല് വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി; സിപിഐഎമ്മിനെതിരെ കലാ രാജു

ദുബൈയ്ക്ക് പുറമെ, ജാര്‍ഖണ്ഡ്,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ അക്കൗണ്ടുകളിലേക്കും പണം എത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളിലുള്ള 28 ലക്ഷം രൂപ മരവിപ്പിക്കാന്‍ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഷെയര്‍ മാര്‍ക്കറ്റില്‍ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടന്നത്.പ്രതികളെ കണ്ടെത്തുന്നതിനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാണ് എന്നും പോലീസ് അറിയിച്ചു.

Story Highlights : financial scam 90 lakhs lost to former high court judge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here