‘പ്രേമലു 2 ‘പുത്തൻ അപ്ഡേറ്റ് എത്തി

ജനഹൃദയം കീഴടക്കിയ ‘പ്രേമലു’ കഴിഞ്ഞ വർഷം റിലീസായി തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ടൊരു മലയാള ചിത്രമാണ്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കൊച്ചിയിൽ നടന്ന പ്രേമലുവിന്റെ സക്സസ് മീറ്റിങ്ങിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നസ്ലെൻ നായകനായി എത്തിയപ്പോൾ മമിത ബൈജു ആയിരുന്നു ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ പ്രേമലു 2ന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ. [Premalu 2]
പ്രേമലു 2ന്റെ എഴുത്തൊക്കെ കഴിഞ്ഞു ഇപ്പോൾ ലൊക്കേഷൻ ഹണ്ടും പ്രീ പ്രൊഡക്ഷൻ വർക്കുകളുമാണ് നടക്കുന്നത്. ഇത്തവണ മൂന്ന് നാല് ഷെഡ്യൂൾ ചിത്രത്തിനുണ്ട്, ജൂൺ പകുതിയോടെ പ്രേമലു 2ന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ട് തുടങ്ങും. ചിത്രം ഈ വർഷാവസാനത്തേക്ക് റീലിസ് ചെയ്യണമെന്നാണ് പ്ലാൻ. ആദ്യഭാഗത്തെക്കാൾ കുറച്ചുകൂടി വലിയ ക്യാൻവാസിൽ ഉള്ളൊരു പടമാണ് ഇതെന്നാണ് ദിലീഷ് പോത്തൻ പറയുന്നത്.
ചിത്രത്തിന്റെ രണ്ടാം ഭാഗവും ഗിരീഷ് എഡി തന്നെയാകും സംവിധാനം ചെയ്യുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും രണ്ടാം ഭാഗം റിലീസ് ചെയ്യും. ഫെബ്രുവരി 9ന് ആണ് പ്രേമലു തിയറ്ററുകളിൽ എത്തിയത്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിർമാണം. റിപ്പോർട്ടുകൾ പ്രകാരം 135.9 കോടിയാണ് പ്രേമലുവിന്‍റെ ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷന്‍.
Story Highlights : ‘Premalu 2’ latest update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here