Advertisement

തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി

January 19, 2025
Google News 2 minutes Read

തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ സഹോദരങ്ങളാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് തമ്പാനൂർ പോലീസ് സ്റ്റേഷൻ സമീപമുള്ള ശ്രീ വിനായക ടൂറിസ്റ്റ് ഹോമിൽ മഹാരാഷ്ട്ര സ്വദേശികളായ ദത്തായ് കൊണ്ടിബ ബമൻ, മുക്താ കൊണ്ടിബ ബമൻ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഹോട്ടൽ മുറിയെടുത്ത ഇവർ റൂം നമ്പർ 311 ലായിരുന്നു താമസിച്ചിരുന്നത്.. ജീവനക്കാർ പലവട്ടം മുട്ടിയിട്ടും വാതിൽ തുറക്കാഞ്ഞതോടെ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്ന പോലീസ് സംഘമാണ് മൃതദേഹം കണ്ടെടുത്തത്. പുരുഷന്‍ കെട്ടിത്തൂങ്ങിയ നിലയിലും സ്ത്രീ ബെഡിൽ മരിച്ചനിലയിലായിരുന്നു.
ഇരുവരുടെയും മരണം ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തൊഴിലില്ലായ്മയും അനാഥത്വവും മൂലമാണ് ജീവിതസാനിപ്പിക്കുന്നത് ബന്ധുക്കൾ വന്നാൽ മൃതിദേഹം വിട്ടുകൊടുക്കരുതെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.

സഹോദരൻ സഹോദരിയെ കൊന്നു ആത്മഹത്യ ചെയ്തു എന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല.പോലീസ് ഫോറൻസിക് സംഘം ഹോട്ടൽ മുറിയിൽ എത്തി പരിശോധന ആരംഭിച്ചു . ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ട് പോകും.

Story Highlights : Brother and Sister found dead in hotel room in Thampanoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here