ഡല്‍ഹിയിലും പഞ്ചാബിലും കേസില്‍ പെട്ട കമ്പനിയെ പരിഗണിച്ചത് ദുരൂഹം; കഞ്ചിക്കോട് മദ്യ നിര്‍മ്മാണശാല അനുവദിച്ചതില്‍ ആരോപണവുമായി പ്രതിപക്ഷം

പാലക്കാട് കഞ്ചിക്കോട്ട് വന്‍കിട മദ്യ നിര്‍മ്മാണശാല അനുവദിച്ചതില്‍ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക്,മദ്യനിര്‍മ്മാണശാലയും ബ്രൂവറിയും സ്ഥാപിക്കാന്‍ പ്രാരംഭ അനുമതി നല്‍കിയത് രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. ടെന്‍ഡര്‍ വിളിക്കാതെ കമ്പനിയെ തെരഞ്ഞെടുത്തത് ദുരൂഹമാണെന്നും ഡല്‍ഹിയിലും പഞ്ചാബിലും കേസില്‍ പെട്ട കമ്പനിയെ പരിഗണിച്ചതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. (congress against Kanjikode Brewery Company Gets Approval)
കൂടാതെ ജല ലഭ്യത പരിമിതമായ പ്രദേശത്തിന്റെ പാരിസ്ഥിതിക ആഘാതം പരിഗണിക്കാതെയാണ് കഞ്ചിക്കോട്ട് വന്‍കിട മദ്യ നിര്‍മ്മാണശാല അനുവദിച്ചതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സര്‍ക്കാര്‍ പുതിയ മദ്യം നയം തന്നെ രൂപീകരിച്ചത് തന്നെ ഒയാസിസ് കമ്പനിക്കായെന്ന് പാലക്കാട് എം പി വി കെ ശ്രീകണ്ഠന്‍ ആരോപിച്ചു.
എന്നാല്‍ എല്ലാം സുതാര്യമെന്നും ഇത് വ്യവസായ നിക്ഷേപമാണെന്നും എക്‌സൈസ് മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു. എക്‌സൈസ് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിക്കെതിരെയും ആരോപണം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ബ്രൂവറി അനുമതിയിലെ വിവാദം നിയമസഭയെ പ്രക്ഷുബ്ധമാക്കും.
Story Highlights : congress against Kanjikode Brewery Company Gets Approval
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here