‘മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഇന്ത്യയിൽ അഭയം തേടിയില്ലായിരുന്നുവെങ്കിൽ കൊല്ലപ്പെട്ടേനെ’; ഷെയ്ഖ് ഹസീന

ഇന്ത്യയിൽ അഭയം തേടിയില്ലായിരുന്നവെങ്കിൽ താൻ ബംഗ്ലാദേശിൽവെച്ച് കൊല്ലപ്പെടുമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഷെയ്ഖ് ഹസീന. വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന കലാപത്തിൽ താനും സഹോദരി രഹാനയും മരണത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും ഷെയ്ഖ് ഹസീന വെളിപ്പെടുത്തി.
സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിലാണ് മരണം കൺമുന്നിൽ കണ്ട അനുഭവം വിവരിച്ചത്. തന്നെ കൊല്ലാൻ രാഷ്ട്രീയ എതിരാളികൾ ഗൂഢാലോചന നടത്തിയെന്ന് ശബ്ദസന്ദേശത്തിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി പറയുന്നു.
”20–25 മിനിറ്റ് വൈകിയിരുന്നെങ്കിൽ മരണം ഉറപ്പായിരുന്നു. ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ട വേറെയും സന്ദർഭങ്ങൾ. മഹത്തായ എന്തെങ്കിലും എന്നിൽനിന്നു പ്രതീക്ഷിക്കുന്നതാകാം ദൈവത്തിന്റെ പദ്ധതി. വീടും നാടുമില്ലാതെ ഞാൻ കഷ്ടപ്പെടുകയാണ്. എല്ലാം തീവച്ചുനശിപ്പിച്ചു’’– സംസാരത്തിനിടയിൽ മുൻപ്രധാനമന്ത്രിയുടെ ശബ്ദം ഇടറി. രാഷ്ട്രീയ എതിരാളികൾ തന്നെ വധിക്കാൻ ഗൂഢപദ്ധതി തയാറാക്കുകയാണെന്നും ഹസീന ആരോപിച്ചു.
Story Highlights : ‘We Escaped Death’: Former Bangladesh PM Sheikh Hasina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here