Advertisement

ഹിറ്റുകൾ ആവർത്തിക്കാൻ ബേസിലും, ആവേശത്തിന് ശേഷം സജിൻ ഗോപുവും ; പൊന്മാന്റെ ടീസർ പുറത്ത്

January 20, 2025
Google News 1 minute Read

ജോതിഷ് ശങ്കർ സംവിധാനം ചെയ്ത ബേസിൽ ജോസഫ് ചിത്രം പൊന്മാന്റെ ടീസർ റിലീസ് ചെയ്തു. സൂപ്പർഹിറ്റ് ചിത്രം ആവേശത്തിലെ ഏറെ ജനപ്രീതി നേടിയ അമ്പാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിൻ ഗോപു ബേസിലിനൊപ്പം ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ അളിയന്മാർ തമ്മിൽ നടക്കുന്ന സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. നർമ്മമുഹൂർത്തങ്ങൾ ഉണ്ടെങ്കിലും പതിവിലും സീരിയസ് ആയ ഒരു കഥാപാത്രത്തെയാണ് ബേസിൽ പൊന്മാനിൽ അവതരിപ്പിക്കുന്നത്.

ജി.ആർ ഇന്ദുഗോപന്റെ ‘നാലഞ്ചു ചെറുപ്പക്കാർ’എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്മാൻ നിർമ്മിച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനം നിർവഹിക്കുന്ന പൊന്മാന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജി.ആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ്. ബേസിലിനും സജിൻ ഗോപുവിനും ഒപ്പം ലിജോമോൾ,ദീപക് പറമ്പോൾ,ആനന്ദ് മന്മദൻ,സന്ധ്യ രാജേന്ദ്രൻ,രാജേഷ് ശർമ തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

മുൻപ് കലാസംവിധായകനായിരുന്ന ജോതിഷ് ശങ്കറിന്റെ ആദ്യ സംവിധാന സംരംഭം ആണ് പൊന്മാൻ. ഫെബ്രുവരി 6 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ജനുവരി 30ന് തന്നെ തിയറ്ററുകളിലെത്തും എന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് സനു ജോൺ വർഗീസ് ആണ്.

Story Highlights :ഹിറ്റുകൾ ആവർത്തിക്കാൻ ബേസിലും, ആവേശത്തിന് ശേഷം സജിൻ ഗോപുവും ; പൊന്മാന്റെ ടീസർ പുറത്ത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here