മരണത്തെ അതിജീവിച്ചവനായി നിവിന്‍ പോളി; യേഴ് കടൽ യേഴ് മലൈ ട്രെയ്‌ലർ പുറത്ത്

2017 ൽ റിലീസ് ചെയ്ത റിച്ചിക്ക് ശേഷം നിവിൻ പോളിയുടെ അടുത്ത തമിഴ് ചിത്രം ‘യേഴ് കടൽ യേഴ് മലൈ’യുടെ ട്രൈലെർ റിലീസ് ചെയ്തു. പേരൻപ്,തങ്കമീൻകൾ,കട്രദ് തമിഴ്, തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലെ മുൻനിര സംവിധായകരിലൊരാളായി മാറിയ റാം ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം സൂരിയും അഞ്ജലിയും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. 2023 ഇൽ ചിത്രീകരിച്ച ചിത്രം പലതവണ റിലീസ് മാറ്റി വെച്ചിരുന്നു.

8000 വർഷങ്ങളായി ഭൂമിയിൽ ജീവിക്കുന്ന ഒരു ചിരഞ്ജീവിയുടെ കഥാപാത്രത്തെയാണ് നിവിൻ പൊളി ചിത്രത്തിൽ നിവിൻ പൊളി അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയും 32 കാരനായ യുവാവും തമ്മിൽ ഒരു ട്രെയിനിൽ വെച്ച് ഉണ്ടാകുന്ന സംഘർഷങ്ങളും, ഇരുവരെയും കാത്തിരിക്കുന്ന വിധിക്ക് പിന്നിലുള്ള രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റൊമാന്റിക്ക് ഫാന്റസി ഡ്രാമ ഗണത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് യുവൻ ശങ്കർ രാജയും ഛായാഗ്രഹണം എൻ.കെ ഏകാംബരവും ആണ്.
8 വർഷങ്ങൾക്ക് ശേഷം നിവിന്‍ പോളിയുടെ തമിഴിലേക്കുള്ള തിരിച്ചു വരവും വിടുതലൈ,ഗരുഡൻ എന്നെ ചിത്രങ്ങളുടെ വിജയത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന സൂരി ചിത്രവുമാണിത് എന്നത് ശ്രദ്ധേയമാണ്. ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് നിരൂപക പ്രശംസ നേടിയിരുന്നു. സംവിധായകൻ റാമിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് വി. ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ്. ‘യേഴ് കടൽ യേഴ് മലൈ’ ജനുവരി 20 ന് തിയറ്ററുകളിലെത്തും.
Story Highlights :മരണത്തെ അതിജീവിച്ചവനായി നിവിന്‍ പോളി; യേഴ് കടൽ യേഴ് മലൈ ട്രെയ്‌ലർ പുറത്ത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here