‘ശബരിമല തീർത്ഥാടനം വൻ വിജയം, മുഖ്യമന്ത്രിയുടെ ഇടപെടൽ തീർത്ഥാടനം വിജയമാക്കി’: കോന്നി എംഎല്‍എ

ശബരിമല തീർത്ഥാടനം വൻ വിജയം, മുഖ്യമന്ത്രിയുടെ ഇടപെടലാണ് തീർത്ഥാടനം വിജയമാക്കിയതെന്ന് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. കുത്തിതിരിപ്പ് ഉണ്ടാക്കാൻ ശ്രമം നടന്നു. അയപ്പൻ കുത്തി തിരിപ്പുകാരെ എല്ലാം തിരുത്തിച്ചതാണ് ഇത്തവണത്തെ അനുഭവമെന്ന് കെ.യു. ജനീഷ് കുമാർ നിയമസഭയിൽ പറഞ്ഞു.
പി.വി അൻവർ കേരള രാഷ്ട്രീയത്തിലെ ഉരഗ വർഗത്തിൻ്റെ പ്രതിനിധിയെന്നും കെ.യു. ജനീഷ് കുമാർ വിമർശിച്ചു. അൻവറിന് ഓന്തിന്റെ റോളാണ് ഉള്ളത്. കേരള രാഷ്ട്രീയത്തിൽ ഓന്തിന്റെ റോളാണ് അൻവർ കൈകാര്യം ചെയ്യുന്നത്.
അങ്ങനെയുള്ള അൻവറിനെ ആണ് കോൺഗ്രസ് മുന്നിൽ നിർത്തുന്നത്. ഞങ്ങളുടെ പാർട്ടി ഒരു ചുക്കും ചെയ്യാൻ നിങ്ങൾ എത്ര അൻവറിനെ ഉപയോഗിച്ചാലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റുകൾ ഇപ്പോൾ തിരക്കാണ്. അവർക്ക് അൻവറിന്റെ പരിപാടിക്ക് പോകാൻ തിടുക്കമെന്നും കെ.യു. ജനീഷ് കുമാർ വ്യക്തമാക്കി.
വയനാട് ഡിസിസി മുൻ ട്രഷററുടെ ആത്മഹത്യാക്കുറിപ്പിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെയും കോൺഗ്രസ് നേതാക്കളുടെയും പേരുണ്ട്. ആ കുടുംബത്തോട് നിങ്ങൾ മാനുഷിക പരിഗണന കാട്ടിയോ? എന്നും കോന്നി എംഎൽഎ ചോദിച്ചു.
കെപിസിസി ട്രഷറർ പ്രതാപചന്ദ്രന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു പറഞ്ഞത് ആരാണ് ? അവരുടെ കുടുംബമാണ് പരാതിപ്പെട്ടത്. ഐഎൻടിയുസിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് പോൾ ആത്മഹത്യ ചെയ്തുവെന്ന ആരോപണം വന്നു.പ്രതിപക്ഷത്തിന് ധാർമിക നഷ്ടപ്പെട്ടിരിക്കുന്നുവെന്നും കെ.യു. ജനീഷ് കുമാർ വിമർശിച്ചു.
Story Highlights : Konni MLA Praises Pinarayi on sabarimala pilgrims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here