Advertisement

എറണാകുളത്ത് രേഖകളില്ലാത്ത മൂന്ന് ബംഗ്ലാദേശികളെ പൊലീസ് പിടികൂടി

January 21, 2025
Google News 1 minute Read

എറണാകുളം എരൂരിൽ വനിതയടക്കം മൂന്ന് ബംഗ്ലാദേശികളെ പൊലീസ് പിടികൂടി. ഇവർ ഇന്ത്യയിൽ എത്തിയിട്ട് എത്ര നാളായെന്ന് അറിവായിട്ടില്ല. ആക്രി പെറുക്കി നടക്കുന്ന ഇവർ കഴിഞ്ഞ നവംബറിലാണ് എരൂരിൽ എത്തിയത്. ഇവരിൽ നിന്നും ചില പുസ്തകങ്ങൾ പിടിച്ചെടുത്തിട്ടുള്ളതായി പൊലീസ് പറയുന്നു.ഇതിൽ സ്ത്രീയും ഒരു പുരുഷനും ഭാര്യാഭർത്താക്കൻമാരാണെന്ന് പറയുന്നു. മൂന്നുപേരെയും പോലീസ് ചോദ്യം ചെയ്തു വരുകയാണ്.

ഇവരുടെ പക്കൽ നിന്ന് യാത്രാരേഖകളും ബംഗ്ലാദേശ് സർക്കാർ നൽകിയ രേഖകളും കണ്ടെത്തിയിട്ടുണ്ട്.പക്ഷേ ഇന്ത്യയിൽ പ്രവേശിക്കുന്നതിനോ താമസിക്കുന്നതിനോ മതിയായ രേഖകൾ ഇവരുടെ കയ്യിൽ ഇല്ലായിരുന്നു.

ഇന്നലെ അങ്കമാലിയിൽ നിന്നും മറ്റൊരു ബംഗ്ലാദേശിയെയും പിടികൂടിയിരുന്നു. ഇതുവരെ ജില്ലയിൽ രണ്ടു ദിവസത്തിനകം പിടിയിലായ ആളുകളുടെ എണ്ണം അഞ്ചായിട്ടുണ്ട്. 15 ബംഗ്ലാദേശികളെയാണ് രണ്ട് വർഷത്തിനിടയിൽ കൊച്ചിയിൽ നിന്ന് മാത്രം പിടികൂടിയിരിക്കുന്നത്. ഇരുപതിലധികം പേർ കൊച്ചി സിറ്റിയിൽ ഉണ്ട് എന്നുള്ളതാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

Story Highlights : Police arrest three Bangladeshis in Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here