Advertisement

ദൈവപുത്രൻ വരട്ടെ… ; ഇന്ന് ടോവിനോയുടെ എമ്പുരാൻ ക്യാരക്റ്റർ പോസ്റ്റർ റിലീസ്

January 21, 2025
Google News 3 minutes Read

എമ്പുരാനിലെ ടൊവിനോ തോമസിന്റെ ജതിൻ രാംദാസെന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും. ടൊവിനോ തോമസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ലൂസിഫർ സിനിമയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ട്കളിലൂടെയാണ് അണിയറപ്രവർത്തകർ വാർത്ത പുറത്തു വിട്ടത്. “ദൈവപുത്രൻ വരട്ടെ… 9am ist #L2E #EMPURAAN” എന്നാണ് ടീം എമ്പുരാൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read Also:വിക്കി കൗശൽ ഛത്രപതി ശിവജിയുടെ മകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വരുന്നൂ…

ചിത്രത്തിന്റെ 2 മിനുട്ട് 10 സെക്കന്റ് ദൈർഘ്യം വരുന്ന ടീസർ ജനുവരി 26 ന് ആശിർവാദ് സിനിമാസിന്റെ 25 ആം വാർഷികത്തോടനുബന്ധിച്ച് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ലൂസിഫറിൽ ടൊവിനോയുടെ കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ സീനിനു മുൻപുള്ള മോഹൻലാലിൻറെ ഡയലോഗാണ് പോസ്റ്റർ പ്രഖ്യാപനത്തിനായി തിരഞ്ഞെടുത്തത്.

“ലൂസിഫർ അവസാനിച്ചിടത്ത് നിന്നാണ് എമ്പുരാൻ തുടങ്ങുന്നത് അത്കൊണ്ട് സ്വാഭാവികമായും എന്റെ കഥാപാത്രം മുഖ്യമന്ത്രിയായിരിക്കും. റഷ്യയിൽ ലൂസിഫർ അവസാനിച്ചെങ്കിൽ എമ്പുരാനിൽ എത്ര രാജ്യങ്ങളിൽ ഷൂട്ട് ഉണ്ട് എന്ന് എനിക്ക് അറിയാം, ഇതുവരെ ചിത്രത്തിന്റെ ചില ദൃശ്യങ്ങൾ ഞാൻ കണ്ടു, അടിപൊളിയാണ്, ലൂസിഫർ പോലെ തന്നെ എമ്പുരാനും ലാലേട്ടനോടും രാജുവേട്ടനോടുമൊപ്പം ഒരുമിച്ചിരുന്ന് കാണാൻ ആഗ്രഹിക്കുന്നു” ടൊവിനോ പറയുന്നു.

മാർച്ച് 27ന് അഞ്ചു ഭാഷകളിലായി എമ്പുരാൻ വേൾഡ് വൈഡ് റിലീസ് ചെയ്യും. എമ്പുരാനിൽ, ലൂസിഫറിൽ നേരത്തെ തന്നെ ഉണ്ടായിരുന്ന താരങ്ങൾക്കും അണിയറപ്രവർത്തകർ ഇതുവരെ പുറത്തു വിടാത്ത അതിഥി വേഷങ്ങൾക്കും ഒപ്പം അർജുൻ ദാസ്,സൂരജ് വെഞ്ഞാറമ്മൂട്,കരോളിൻ കൊസിയോൾ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Story Highlights :The character poster of Tovino Thomas as Jatin Ramdas in Empuraan will be released today.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here