വിക്കി കൗശൽ ഛത്രപതി ശിവജിയുടെ മകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വരുന്നൂ…

വിക്കി കൗശൽ നായകനാകുന്ന ‘ചാവ’യുടെ 4 പോസ്റ്ററുകൾ റിലീസ് ചെയ്ത് അണിയറപ്രവർത്തകർ. ലക്ഷ്മൺ ഉത്തേക്കറിന്റെ സംവിധാനത്തിൽ പീരിയോഡിക്ക് അഡ്വെഞ്ചർ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം അല്ലു അർജുന്റെ പുഷ്പ 2 വിന്റെ റിലീസിന് ഒരു ദിവസത്തിന് ശേഷം റിലീസ് ചെയ്യാൻ ഉള്ള തീരുമാനം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ പോസ്റ്റർ റിലീസിനൊപ്പം ചിത്രം ഫെബ്രുവരി 14 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എ.ആർ റഹ്മാൻ സംഗീതമൊരുക്കുന്ന ചിത്രത്തിൽ ഛത്രപതി ശിവജിയുടെ മകനായ ഛത്രപതി സാംബാജി മഹാരാജായിട്ടാവും വിക്കി കൗശൽ എത്തുക. രാശ്മിക മന്ദാന വിക്കി കൗശലിന്റെ നായികയാകുന്ന ചിത്രത്തിൽ അക്ഷയ് ഖന്ന,അശുതോഷ് റാണ,ദിവ്യ ദത്ത,പ്രദീപ് റാം സിങ് റാവത്ത് തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ശിവജി സാവന്ത് എഴുതിയ ഇതേ പേരിലുള്ള പ്രശസ്തമായ മറാത്തി നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ചാവ.
പ്രകൃതിയിലെ നാല് ഘടകങ്ങൾ ആയ അഗ്നി,ജലം,വായു,ഭൂമി എന്നിവയെ പ്രതിനിധീകരിക്കുന്ന വിക്കി കൗശലിന്റെ നാല് വ്യത്യസ്ത ഗെറ്റപ്പുകൾ പോസ്റ്ററുകളിൽ കാണാം. നാല് പോസ്റ്ററുകളിലും ആയുധമേന്തിയ നടന്റെ ചിത്രങ്ങൾ ഇപ്പൊ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. 2024 ആഗസ്റ്റിൽ പുറത്തിറങ്ങിയ ചാവയുടെ ടീസർ ആരാധകർ ഏറ്റെടുത്തിരുന്നു. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സൗരഭ് ഗോസ്വാമിയാണ്.
Story Highlights :The posters of Vicky Kaushal starrer ‘Chaava’ have been released.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here