Advertisement

കോളടിച്ച് അമിതാഭ് ബച്ചന്‍, 3 വർഷം മുമ്പ് വാങ്ങിയ ഫ്ലാറ്റ് 52 കോടി ലാഭത്തിന് വിറ്റു

January 22, 2025
Google News 2 minutes Read
amitabh bachan

ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ തന്റെ മുംബൈയിലെ ഓഷിവാരയിലെ ഡ്യൂപ്ലക്സ് അപ്പാർട്ട്മെൻ്റ് 83 കോടി രൂപയ്ക്ക് വിറ്റ് വൻ ലാഭം നേടി. ഓഷിവാരയിലെ ക്രിസ്റ്റൽ ഗ്രൂപ്പിൻ്റെ പ്രീമിയം പ്രോജക്റ്റായ ദി അറ്റ്ലാന്റിസിലാണ് ഡ്യൂപ്ലക്സ് അപ്പാർട്ട്മെൻ്റ് സ്ഥിതി ചെയ്യുന്നത്. ഇതൊരു ലക്ഷ്വറി പ്രോജക്റ്റാണ്. 2021 ൽ 31 കോടി രൂപക്ക് വാങ്ങിയ വസ്തുവാണ് ഇപ്പോൾ ബിഗ്ബി 83 കോടി രൂപയ്ക്ക് വിറ്റിരിക്കുന്നത്. ഏകദേശം 168 ശതമാനം ലാഭമാണ് ഇതിലൂടെ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

[ Amitabh Bachchan]

2021 നവംബറിൽ നടി കൃതി സനോണിന് 10 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് ഈ അപ്പാ‍ർട്ട്മെൻ്റ് നൽകിയിരുന്നു. അന്ന് 60 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി ലഭിച്ചത്. മുംബൈയിലെ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇത്തരം പ്രോപ്പർട്ടികൾക്ക് ഉയർന്ന റെൻ്റൽ ഡിമാൻഡുമുണ്ട്.

Read Also: സെയ്ഫ് അലി ഖാന്റെ കുടുംബത്തിന് പട്ടൗഡി പാലസ് നഷ്ടമായേക്കും; 15,000 കോടിയുടെ സ്വത്ത് ഏറ്റെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍

ബച്ചൻ കുടുംബത്തിന് മുംബൈയിലുൾപ്പെടെ വിവിധ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുണ്ട്. 5,704 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ കെട്ടിടത്തിൽ ആറ് പാർക്കിംഗ് ഏരിയയുണ്ട്. 4,800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ടെറസാണ് മറ്റൊരു ആകർഷണം. മുംബൈയിലെ ഏറ്റവും തിരക്കേറിയ റെസിഡൻഷ്യൽ ഏരിയകളിൽ ഒന്നിലാണ് ഈ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 4, 5, 6 മുറികളുള്ള ആഡംബര ‌ അപ്പാർട്ട്മെന്റുകളാണ് ഇവിടെയുള്ളത്. സെലിബ്രിറ്റികളുടെയും വിഐപികളുടെയും പ്രധാന നിക്ഷേപ കേന്ദ്രമാണിത്. 2025 ജനുവരി 17-ന് രജിസ്റ്റർ ചെയ്ത പ്രോപ്പ‍ർട്ടിക്ക് 4.98 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകിയിട്ടുണ്ട്. 30,000 രൂപ രജിസ്ട്രേഷൻ ഫീസും.

Story Highlights : Amitabh Bachchan sells duplex apartment for ₹83 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here