അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു. പതിവ് പരിശോധനകൾക്ക് ശേഷമാണ് ബച്ചൻ ആശുപത്രി വിട്ടത്. മുംബൈയിലെ നാനാവതി ആശുപത്രിയിൽ മൂന്ന് ദിവസം മുൻപാണ് ബച്ചനെ പ്രവേശിപ്പിച്ചത്.

കരൾ രോഗത്തെ തുടർന്നാണ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. സോണിയിൽ സംപ്രേഷണം ചെയ്യുന്ന കോൻബനേഗ ക്രോർപതിയുടെ ചിത്രീകരണത്തിനിടെയാണ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച ബച്ചന്റെ 77-ാം പിറന്നാൾ ആഘോഷിച്ചിരുന്നു. നാല് ഹിന്ദി ചിത്രങ്ങളിൽ ബച്ചൻ അഭിനയിക്കുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More