Advertisement

ട്രംപില്ലായിരുന്നെങ്കില്‍ വെടിനിര്‍ത്തല്‍ സാധ്യമാകില്ലായിരുന്നു, അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയാര്‍; പ്രശംസയുമായി ഹമാസ്

January 22, 2025
3 minutes Read
Hamas Ready For Talks With US Credits Trump For Ending War In Gaza

അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിനും ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനും പിന്നാലെ അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് അറിയിച്ച് ഹമാസ്. ഇതാദ്യമായാണ് ഹമാസ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഹമാസ് നേതാവായ മൂസ അബു മര്‍സൂക്കാണ് വൈറ്റ് ഹൗസുമായി സംസാരിക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ട്രംപ് അയയ്ക്കുന്ന പ്രതിനിധിയെ ഗസ്സയില്‍ സ്വീകരിക്കാന്‍ ഹമാസ് തയ്യാറാണെന്നും ഈ പ്രതിനിധി സംഘത്തിന്റെ പൂര്‍ണസുരക്ഷ തങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. (Hamas Ready For Talks With US Credits Trump For Ending War In Gaza)

വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്താന്‍ ട്രംപിന്റെ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഉടന്‍ ഗസ്സ സന്ദര്‍ശിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവില്‍ ഏറ്റവുമധികം സമ്മര്‍ദം ചെലുത്തിയത് സ്റ്റീവ് വിറ്റ്‌കോഫ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read Also: ഓഹരി വിപണിയില്‍ കനത്ത ഇടിവ്; നിഷേപകര്‍ക്ക് 7.48 ലക്ഷം കോടി രൂപ നഷ്ടമായി

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കിയത് ട്രംപിന്റെ ഇടപെടലാണെന്ന് ഉള്‍പ്പെടെ ഹമാസ് നേതാവ് പ്രശംസിച്ചു. എല്ലാത്തിനേയും ഗൗരവത്തോടെ സമീപിക്കുന്ന പ്രസിഡന്റാണ് ട്രംപെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ഇടപെടലുകളാണ് വെടിനിര്‍ത്തല്‍ സംബന്ധിച്ച് നിര്‍ണായകമായത്. ചര്‍ച്ചകള്‍ക്കായി ട്രംപ് ഒരു പ്രതിനിധിയെ നിയോഗിച്ചില്ലായിരുന്നുവെങ്കില്‍ വെടിനിര്‍ത്തല്‍ സാധ്യമാകുമായിരുന്നില്ലെന്നും മൂസ അബു മര്‍സൂക്ക് കൂട്ടിച്ചേര്‍ത്തു.

Story Highlights : Hamas Ready For Talks With US Credits Trump For Ending War In Gaza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top