എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാല: മന്ത്രിസഭയിലും എതിര്‍പ്പ് ഉയര്‍ന്നു: ഭക്ഷ്യധാന്യങ്ങള്‍ മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതിനെ രംഗത്തെത്തിയത് മന്ത്രി പി പ്രസാദ്

പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണശാല ആരംഭിക്കാനുള്ള നീക്കത്തിന് എതിരെ മന്ത്രിസഭയിലും എതിര്‍പ്പ്. കൃഷിമന്ത്രി പി.പ്രസാദ് ആണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ചട്ടങ്ങള്‍ പാലിച്ച് മാത്രമേ അനുമതി നല്‍കുവെന്ന് മന്ത്രി എം.ബി രാജേഷ് ഉറപ്പ് നല്‍കി.
മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കാന്‍ തീരുമാനമെടുത്ത കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് പ്രദ്ധതിക്കെതിരെ കൃഷി മന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചത്. അരി, ചോളം, ഗോതമ്പ്, മധുരക്കിഴങ്ങ് തുടങ്ങിയ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ മദ്യം ഉല്‍പ്പാദിപ്പിക്കും എന്നായിരുന്നു തീരുമാനം. അരിയടക്കമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ ഉപയോഗിച്ച് മദ്യമുണ്ടാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഒരു വശത്ത് അത് ഭക്ഷ്യ ക്ഷാമം ഉണ്ടാക്കുമെന്നും ഭക്ഷ്യോല്‍പ്പനങ്ങളുടെ വില വര്‍ധനവിന് കാണമാകുമെന്നും ചൂണ്ടിക്കാണിച്ചായിരുന്നു എതിര്‍പ്പ്. ഇതേ തുടര്‍ന്നാണ് ഉപയോഗ്യശൂന്യമായ അരി മാത്രം ഉപയോഗിക്കാമെന്ന തിരുത്തല്‍ വന്നത്.
പദ്ധതിക്ക് വേണ്ട വെളളം എവിടെ നിന്ന് ലഭിക്കുമെന്നും പി.പ്രസാദ് ചോദിച്ചു. വെള്ളം വാട്ടര്‍ അതോറിറ്റി നല്‍കുമെന്നാണ് എക്‌സൈസ് മന്ത്രി എം ബി രാജേഷ് യോഗത്തില്‍ വിശദീകരിച്ചത്. യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുത്തിരുന്നില്ല.
നിലവിലുളള നിയമങ്ങളും ചട്ടങ്ങളും പാലിച്ച് മാത്രമേ അനുമതി നല്‍കുവെന്ന് മന്ത്രി എം.ബി രാജേഷ് ഉറപ്പ് നല്‍കി. അങ്ങനെയാണ് എലപ്പുള്ളിയിലെ വന്‍കിട മദ്യനിര്‍മ്മാണശാലയ്ക്ക് പ്രാരംഭാനുമതി നല്‍കുന്ന തീരുമാനം മന്ത്രിസഭ യോഗം കൈക്കൊണ്ടത്.
Story Highlights : Minister P Prasad oppose Brewery in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here