ബി. ഉണ്ണികൃഷ്‌ണൻ ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നു ; ചിത്രം എമ്പുരാന് ശേഷം

ബി. ഉണ്ണികൃഷ്ണൻ തിരക്കഥ,സംഭാഷണം എഴുതി സംവിധാനം ചെയുന്ന ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കാനൊരുങ്ങുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്ക് ഫ്രയിമ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുക. 2010ൽ റിലീസ് ചെയ്ത് ദി ത്രില്ലർ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. 2023 പ്രഖ്യാപിച്ച ചിത്രത്തിന്റെ, പ്രൊഡക്ഷൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ തിരക്കുകൾക്ക് ശേഷം ആരംഭിക്കും എന്നറിയാൻ കഴിയുന്നു.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, പൊളിറ്റിക്കൽ ഡ്രാമാ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. “തിരക്കഥ വായിച്ച ഉടൻ പൃഥ്വിരാജ് പറഞ്ഞത്, താനിത് ചെയ്യുന്നുവെന്നാണെന്നും, താനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് ചിത്രം നിർമ്മിക്കും എന്നും പൃഥ്വിരാജ് പറഞ്ഞു എന്ന് ബി. ഉണ്ണികൃഷ്ണൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മുൻപ് ഷാരിസ് മുഹമ്മദ് തിരക്കഥയെഴുതിയ പ്രിത്വിരാജിന്റെ, ഡിജോ ജോസ് ആന്റണി ചിത്രം ‘ജനഗണമന’ ഇന്ത്യ ഒട്ടാകെ ചർച്ച ചെയ്തിരുന്നു.
ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടി അഭിനയിച്ച ക്രിസ്റ്റഫർ ആണ്. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ഭീഷ്മപർവത്തിന് തിരക്കഥയൊരുക്കിയ ദേവ്ദാഥ് സജിയുമായി ബി. ഉണ്ണികൃഷ്ണൻ ഒരുമിക്കുന്ന ചിത്രം പണിപ്പുരയിൽ ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിൽ മോഹൻലാൽ നായകനാകും എന്ന് റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും ദേവ്ദാഥ് സജി തന്റെ ഫേസ്ബുക്ക് പേജിലൂടെ അത് നിഷേധിച്ചിരുന്നു.

Story Highlights :ബി. ഉണ്ണികൃഷ്‌ണൻ ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നു ; ചിത്രം എമ്പുരാന് ശേഷം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here