മഹാകുംഭമേള ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി യോഗി ആദിത്യനാഥ്

മഹാകുംഭമേള, ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതപുരോഹിതരും ഒപ്പം പങ്കെടുത്തു.യോഗിക്കൊപ്പം ഉത്തർപ്രദേശ് മന്ത്രിമാരും സ്നാനം നടത്തി. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രയാഗ്രാജിലെത്തിയത്.
അറെയിൽ വിഐപി ഘട്ടിൽ നിന്ന് സംഗമസ്ഥാനത്തേക്ക് മോട്ടോർ ബോട്ടിലാണ് സംഘമെത്തിയത്. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവരും മറ്റ് കാബിനറ്റ് അംഗങ്ങളുമാണ് പുണ്യസ്നാനം നടത്തിയത്.
ഐക്യത്തിന്റെയും സമത്വത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷമാണ് മഹാകുംഭമേള. ത്രിവേണി സംഗമത്തിൽ മന്ത്രിമാർക്കൊപ്പം അമൃതസ്നാനം നടത്താനായെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.മാ ഗംഗയും യമുനയും സരസ്വതിയും എല്ലാവർക്കും നല്ലത്മാത്രം വരുത്തട്ടെയെന്നും യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പൂജകളും നടത്തി.
Story Highlights : Yogi Adityanath leads UP cabinet to Maha Kumbh, takes holy dip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here