കോഴിക്കോട് വിവാഹിതയായ 22 വയസുകാരി തൂങ്ങിമരിച്ചു

കോഴിക്കോട് നാദാപുരം തൂണേരിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. ഫിദ ഫാത്തിമയെ ( 22 ) ആണ് ഇന്നലെ വൈകിട്ട് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷം മുൻപാണ് ഫിദയുടെ വിവാഹം കഴിഞ്ഞത്. ഓര്‍ക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യയാണ് ഫിദ ഫാത്തിമ.
ഇന്നലെ ഉച്ചയോടെ ആണ് ഫിദ ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയത്. വൈകിട്ടോടെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. നാദാപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
Story Highlights : young woman found dead nadapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here