Advertisement

‘ഇനി ചെഗുവേരയുടെ മണ്ണിലേക്ക്, ഏതൊരു സഖാവിന്റെയും സ്വപ്നം’; ചിന്ത ജെറോം ക്യൂബയിലേക്ക്

January 23, 2025
Google News 4 minutes Read

ക്യൂബന്‍ യാത്രയുമായി സി.പി.ഐ.എം. നേതാവ് ചിന്ത ജെറോം. ചിന്ത ജെറോം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് യാത്ര ആരംഭിച്ചതായുള്ള വിവരം പങ്കുവെച്ചത്. ക്യൂബയിലേക്ക് പോകാനായി നിലവില്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുകയാണെന്ന് ചിന്ത ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

ഫിദലിന്റെയും ചെഗുവേരയുടെയും വിമോചനപോരാട്ടങ്ങളുടെ ഓർമ്മകൾ ഉണർന്നിരിക്കുന്ന ക്യൂബയുടെ വിപ്ലവ മണ്ണിലേക്കാണ് ഇത്തവണത്തെ യാത്ര. ബാല്യകൗമാരം മുതൽക്കേ ഉള്ളിൽ വീണ പേരാണ് ക്യൂബ. യൗവ്വനാരംഭവത്തിന്റെ വായനാനുഭവങ്ങളിൽ ഫിദലും ചെഗുവേരയും അസംഘ്യം വിപ്ലവകാരികളും ക്യൂബയെ സാമ്രാജ്യത്വ വിരുദ്ധ മുന്നണി പോരാളിയാക്കി മാറ്റിയതിന്റെ ഇതിഹാസസമാനമായ ചരിത്രം ലോകത്തെ ഏതൊരു കമ്യുണിസ്റ്റിനെയും പോലെ എന്നെയും ആവേശഭരിതയാക്കിയെന്നും ചന്ത കുറിച്ചു.

‘The World Balance ‘With all and For the Good of All ‘എന്ന വിഷയത്തില്‍ ക്യൂബയിലെ ഹവാന കണ്‍വെന്‍ഷന്‍ പാലസില്‍ ജനുവരി 28 മുതല്‍ 31 വരെ നടക്കുന്ന അന്താരാഷ്ട്ര സംഗമത്തില്‍ പങ്കെടുക്കാനാണ് യാത്രയെന്ന് ചിന്ത ജെറോം നേരത്തെ ഫെയ്‌സ്ബുക്കില്‍ പറഞ്ഞിരുന്നു. യാത്രയ്ക്ക് മുന്നോടിയായി സി.പി.എം. കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസില്‍ നല്‍കിയ യാത്രയയപ്പിന്റെ ചിത്രങ്ങളും ചിന്ത പങ്കുവെച്ചിരുന്നു.

ചിന്ത ഫേസ്ബുക്കിൽ കുറിച്ചത്

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു യാത്ര പോകുകയാണ്. ഫിദലിന്റെയും ചെഗുവേരയുടെയും വിമോചനപോരാട്ടങ്ങളുടെ ഓർമ്മകൾ ഉണർന്നിരിക്കുന്ന ക്യൂബയുടെ വിപ്ലവ മണ്ണിലേക്കാണ് ഇത്തവണത്തെ യാത്ര. ബാല്യകൗമാരം മുതൽക്കേ ഉള്ളിൽ വീണ പേരാണ് ക്യൂബ. യൗവ്വനാരംഭവത്തിന്റെ വായനാനുഭവങ്ങളിൽ ഫിദലും ചെഗുവേരയും അസംഘ്യം വിപ്ലവകാരികളും ക്യൂബയെ സാമ്രാജ്യത്വ വിരുദ്ധ മുന്നണി പോരാളിയാക്കി മാറ്റിയതിന്റെ ഇതിഹാസസമാനമായ ചരിത്രം ലോകത്തെ ഏതൊരു കമ്യുണിസ്റ്റിനെയും പോലെ എന്നെയും ആവേശഭരിതയാക്കി. ‘ഫിദലിനോടും സഖാക്കളോടും പറയണം, ഈ പോരാട്ടം അവസാനിക്കില്ലെന്ന്, നമ്മൾ തോക്കില്ലെന്നു’ള്ള ചെയുടെ അവസാന വാക്കുകൾ ക്യൂബയെ മാത്രമല്ല, ലോകത്താകെയുള്ള പുരോഗമന പോരാളികൾക്ക് പുതിയ ദിശാബോധം നൽകി ; അവരെ മുന്നോട്ട് നയിച്ചു. ചരിത്രത്തിൽ മാത്രമല്ല, വർത്തമാന ലോക രാഷ്ട്രീയത്തിലും പല നിലകളിൽ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി ക്യൂബ തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ ക്യൂബൻ യാത്ര ഒരേ സമയം ചരിത്രപരവും സമകാലികവുമായ യാത്രയാണ് എന്ന് തോന്നുന്നു.

The World Balance ‘With all and For the Good of All ‘എന്ന വിഷയത്തിൽ ക്യൂബയിലെ ഹവാന കൺവെൻഷൻ പാലസിൽ ജനുവരി 28 മുതൽ 31 വരെ നടക്കുന്ന അന്താരാഷ്ട്ര സംഗമത്തിൽ പങ്കെടുക്കാനാണ് ഈ യാത്ര. സമകാലിക ലോക സാഹചര്യത്തിൽ അത്യധികം പ്രാധാന്യം അർഹിക്കുന്ന ഈ സമ്മേളനത്തിൽ സിപിഐഎമ്മിന്റെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി പങ്കെടുക്കാനാണ് അവസരം ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ സംഘത്തെ പാർട്ടി പോളിറ്റ് ബ്യുറോ അംഗം സഖാവ് സുഭാഷിണി അലി നയിക്കും.സിഐറ്റിയു നേതാവ് സഖാവ് കെ എൻ ഗോപിനാഥും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഒപ്പമുണ്ട്.

ലോകത്തെ ഏതൊരു സഖാവിനെ പോലെയും ക്യൂബയിലേക്കുള്ള യാത്ര എന്റെയും സ്വപ്നമാണ്. ചെയുടെ മകളായ അലൈഡയും കൊച്ചുമകൾ എസ്സഫും കേരളത്തിലെത്തിയപ്പോൾ ഒപ്പം യാത്ര ചെയ്യാൻ എനിക്കും അവസരം ലഭിച്ചിരുന്നു. ക്യൂബയെ പറ്റി ഇരുവരും വാതോരാതെ സംസാരിക്കും. ഇടയിൽ പലയാവർത്തി അവിടേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇരുവരെയും അവരുടെ രാജ്യത്ത് വച്ച് കാണാനും സൗഹൃദം പുതുക്കാനുമുള്ള ഒരു അവസരം കൂടിയാണ് ഈ യാത്ര. ക്യൂബയെ പറ്റിയും യാത്രയെ പറ്റിയും കൂടുതൽ വിവരങ്ങൾ പിന്നീട് അവസരം കിട്ടുമ്പോൾ സഖാക്കളുമായി പങ്കുവയ്ക്കാം

Story Highlights : Chintha Jerome to visit cuba

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here