പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു; തായ്‌ലന്‍ഡിലെ ആദ്യ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവിന് ജയില്‍ ശിക്ഷ

പതിനേഴുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതുൾപ്പെടെയുള്ള കേസിൽ തായ്‌ലന്‍ഡിലെ ഒളിമ്പിക് ബോക്‌സിംഗ് സ്വർണ്ണ മെഡൽ ജേതാവ് സോംലക്ക് കാംസിംഗിന് തടവുശിക്ഷ വിധിച്ച് തായ് കോടതി. മൂന്ന് വർഷമാണ് തടവ് ശിക്ഷ അനുഭവിക്കേണ്ടത്. ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകുമെന്ന് 52 കാരനായ സോംലക്ക് പറഞ്ഞു.
2023 ഡിസംബറിൽ വടക്കുകിഴക്കൻ പ്രവിശ്യയിലെ ഒരു നൈറ്റ് സ്പോട്ടിൽ വച്ച് കണ്ടുമുട്ടിയ പതിനേഴുകാരിയായ പെൺകുട്ടിയെയാണ് ഇയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം
മർദനമേറ്റ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ വിശ്വസിക്കുന്നതായി കോടതി പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ഇയാൾ നിഷേധിക്കുകയാണ് ഉണ്ടായത്.
Read Also: ജയിൽ അധികൃതർ മുടി മുറിച്ചു; യൂട്യൂബര്‍ മണവാളന് മാനസികാസ്വാസ്ഥ്യം
തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ക്ക് സോംലക്കിനെ ഖോണ്‍ കെയ്ന്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ പെൺകുട്ടിക്ക് നഷ്ടപരിഹാരമായി 120,000 ബാറ്റ് നൽകാനും അവളുടെ ബന്ധുക്കൾക്ക് 50,000 ബാറ്റ് നൽകാനും കോടതി ഉത്തരവിട്ടു. ഇയാളുടെ സുഹൃത്ത് പിച്ചെ ചിനെഹന്തയെ കേസിൽ വെറുതെവിട്ടു.
ഖോൻ കെയ്ൻ സ്വദേശിയായ സോംലക്ക് ബോക്‌സിംഗിലേക്ക് തിരിയുന്നതിന് മുമ്പ് മുവായ് തായ് പോരാളിയായിരുന്നു. 1989 കിംഗ്സ് കപ്പിൽ വെങ്കലവും 1995 പതിപ്പിൽ സ്വർണ്ണ മെഡലും നേടി. 1996 അറ്റ്ലാൻ്റയിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ, പുരുഷന്മാരുടെ ഫെതർവെയ്റ്റ് വിഭാഗത്തിൽ അദ്ദേഹം സ്വർണ്ണ മെഡൽ നേടി. ഒളിമ്പിക്‌സിൽ സ്വർണമെഡൽ നേടുന്ന ആദ്യ തായ്‌ലൻഡ് അത്‌ലറ്റായിരുന്നു സോംലക്ക് കാംസിങ്.
ബിസിനസ്സിലേക്ക് ശ്രദ്ധ തിരിച്ചെങ്കിലും താരത്തിന് പിടിച്ചു നിൽക്കാനായില്ല. കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടന്ന സോംലക്കിനെ തായ്‌ലൻഡ് ബോക്‌സിംഗ് അസോസിയേഷനാണ് ബാധ്യതകൾ പരിഹരിക്കാൻ സഹായിച്ചത്. പിന്നീട് ബിസിനസ്സ് പൂർണമായും ഒഴിവാക്കിയ താരം അഭിനയത്തിലേക്ക് കടന്നു. ചില തായ് സിനിമകളിലും ടിവി സീരിയലുകളിലും സോംലക്ക് കാംസിംഗ് അഭിനയിച്ചിട്ടുണ്ട്.
Story Highlights : Thailand’s first Olympic gold medallist gets jail for attempted rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here