രാത്രി വീട്ടിലെത്തി സിഗരറ്റ് ചോദിച്ചു, നല്‍കാത്തതിൽ വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു, സംഭവം ബീഹാറിൽ

ബിഹാറില്‍ വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു. സിഗരറ്റ് നല്‍കാത്തതിന്റെ പേരില്‍ നാല് പുരുഷന്മാരാണ് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്‌തത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
നാല് പേര്‍ നവാബ്ഗഞ്ച് പ്രദേശത്ത് സിഗരറ്റ് ചോദിച്ച് ഇവരുടെ വീട്ടിലെത്തി. എന്നാല്‍ വൃദ്ധ സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് വൃദ്ധയെ അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. വയോധികയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമികള്‍ വാതിലില്‍ മുട്ടുന്നത് തുടര്‍ന്നതോടെ വയോധികയുടെ മരുമകളും ഭര്‍ത്താവും പിന്‍വശത്തെ ഗേറ്റ് വഴി രക്ഷപ്പെട്ടു. എന്നാല്‍, പ്രായമായതിനാല്‍ വൃദ്ധയ്ക്ക് രക്ഷപെടാൻ കഴിഞ്ഞില്ല. അക്രമികള്‍ വാതില്‍ തകര്‍ത്ത്, വൃദ്ധയെ ബലമായി ഒരു വയലിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി ഒരു മണിയോടെ നാല് അക്രമികള്‍ സിഗരറ്റ് ആവശ്യപ്പെട്ട് വീട്ടിലെത്തിയതായി കുടുംബം അറിയിച്ചതായി ലഖിസരായി എസ്പി അജയ് കുമാര്‍ പറഞ്ഞു. വൃദ്ധയെ ചികിത്സയ്ക്കായി സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബാംഗങ്ങളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുത്തു. പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മറ്റ് രണ്ട് പേരെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണ്.
Story Highlights : cigarettes not given elderly woman gang raped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here