ട്രംപ് പ്രസിഡണ്ടായിരുന്നെങ്കിൽ യുദ്ധമേ ഉണ്ടാകില്ലായിരുന്നെന്ന് പുടിൻ: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ ചർച്ചയ്ക്ക് തയ്യാർ

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ ഡോണൾഡ് ട്രംപ് പരാജയപ്പെട്ടില്ലായിരുന്നുവെങ്കിൽ യുക്രെയിൻ റഷ്യ യുദ്ധം സംഭവിക്കില്ലായിരുന്നു എന്ന് പ്രസിഡന്റ് ബ്ലാഡിമർ പുടിൻ. 2022 ഫെബ്രുവരിയിൽ യുക്രെയിനെ റഷ്യ ആക്രമിച്ചത് കടുത്ത പ്രതിസന്ധിയെ തുടർന്നായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ സർക്കാർ മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
2020 നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് നിന്നും വിജയം തട്ടിപ്പറിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. ആ തെരഞ്ഞെടുപ്പിൽ അദ്ദേഹം തന്നെ ജയിച്ചിരുന്നുവെങ്കിൽ യുക്രൈനെ ആക്രമിക്കുന്ന നിലയിൽ റഷ്യക്ക് മുമ്പിൽ ഒരിക്കലും ഒരു പ്രതിസന്ധിയും ഉണ്ടാവില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 2020ൽ നടന്ന തെരഞ്ഞെടുപ്പിലെ തന്റെ പരാജയത്തെ കുറിച്ച് ട്രംപ് ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെച്ചുകൊണ്ടാണ് പുട്ടിനും സംസാരിച്ചത്.
അമേരിക്ക സഹായിക്കുകയാണെന്നുണ്ടെങ്കിൽ യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് റഷ്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ഒഴിവാക്കാനാവാത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. അതേ നിലയിൽ യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് തങ്ങളുടെ താൽപര്യങ്ങൾ മുൻനിർത്തി റഷ്യയും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പുട്ടിനുമായും ട്രംപുമായും ഒരു ചർച്ചയ്ക്കും തയ്യാറെല്ലെന്നാണ് യുക്രെയിൻ പ്രസിഡന്റ് സെലൻസ്കി നിലപാട് എടുത്തിരിക്കുന്നത്. യൂറോപ്യൻ പ്രതിനിധികൾ ഇല്ലാതെ ഒരു സമവായ ചർച്ചയ്ക്കും തയ്യാറെല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രസിഡന്റ് ആയിരിക്കെ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പലവട്ടം റഷ്യ യൂക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ താൻ ശ്രമിക്കുമെന്ന് ആവർത്തിച്ച് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ട്രംപ് വീണ്ടും പ്രസിഡന്റ് ആയിട്ടും ചർച്ചകളോട് പോലും മുഖം തിരിച്ചു നിൽക്കുകയാണ് യുക്രെയിൻ.
Story Highlights : Ukraine war could have been avoided if Trump wasn’t deprived of win in 2020 says Putin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here