Advertisement

നഴ്‌സിങ് കോളജ് മെറിറ്റ് സീറ്റ് അട്ടിമറിയുമായി ബന്ധപ്പെട്ട 24 വാര്‍ത്ത; വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ

January 24, 2025
Google News 2 minutes Read
vigilance investigation nursing college merit seat coup

സ്വകാര്യ നഴ്‌സിങ് കോളജിലെ മെറിറ്റ് സീറ്റ് അട്ടിമറിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ. നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രാര്‍ക്കെതിരായ അന്വേഷണത്തിന് ആരോഗ്യമന്ത്രി ശിപാര്‍ശ നല്‍കിയ രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു. മെറിറ്റ് സീറ്റ് അട്ടിമറി വാര്‍ത്ത ട്വന്റിഫോര്‍ ആണ് പുറത്തുകൊണ്ട് വന്നത്. (vigilance investigation nursing college merit seat coup)

ആരോഗ്യമന്ത്രി ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയ ശിപാര്‍ശ ആഭ്യന്തരവകുപ്പിന് കൈമാറും. നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രാറുടെ വിശദീകരണം തേടിയ ശേഷമാകും വിജിലന്‍സിന് കൈമാറുന്നത്. സ്വകാര്യ നെഴ്സിംഗ് കൊളേജുകളില്‍ നടത്തിയ പരിശോധന, അംഗീകാരം, സീറ്റുകള്‍ അധികമായി നല്‍കിയതിലെല്ലാം ആരോപണങ്ങള്‍ ഉണ്ട്.

Read Also: ബെംഗളൂരു നഗരത്തില്‍ അരുംകൊല: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു

സ്വകാര്യ നെഴ്സിംഗ് കൊളേജുകളില്‍ നടന്ന മെരിറ്റ് അട്ടിമറി വാര്‍ത്ത 24 ആണ് പുറത്ത് വിട്ടത്. പിന്നാലെ വാളകം മെഴ്സി കൊളേജിന്റെ സീറ്റ് വെട്ടിക്കുറയ്ക്കുകയും, അഡ്മിഷന്‍ നിബന്ധനകള്‍ കര്‍ശനമാക്കി ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. പിന്നാലെയാണ് ആരോഗ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്.

Story Highlights : vigilance investigation nursing college merit seat coup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here