Advertisement

എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനമാഘോഷിക്കാൻ ഇന്ത്യ ; അറിയാം ചരിത്രവും പ്രാധാന്യവും

January 25, 2025
Google News 2 minutes Read

ഇന്ത്യ അതിന്റെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷനിറവിൽ എത്തിനിൽക്കുകയാണ്. ഈ ദിനം ഇത്ര പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നതിന്റെ ആവശ്യം നാം ഓരോരുത്തരും അറിഞ്ഞിരിക്കണം. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായിട്ടാണ് എല്ലാ വർഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.

Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം; അതിര്‍ത്തിയില്‍ കര്‍ശന സുരക്ഷ; ഡല്‍ഹിയില്‍ 15,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു

റിപ്പബ്ലിക്ക് ദിനത്തിന്റെ ചരിത്രം മനസ്സിലാക്കണമെങ്കിൽ നമ്മൾ ഇന്ത്യയിലെ ബ്രിട്ടീഷ്ഭരണകാലം മുതലുള്ള ചരിത്രം അറിയേണ്ടതാണ്. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ അന്ന് സ്വന്തമായി നിയമങ്ങളോ ഭരണഘടനയോ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല. ആദ്യത്തെ കുറച്ച് വർഷങ്ങളിൽ, രാജ്യം ബ്രിട്ടീഷ് നിയമങ്ങളായിരുന്നു പിന്തുടർന്നിരുന്നത്. അപ്പോഴാണ് ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന ആവശ്യം മുന്നോട്ട് വന്നത്. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ 1949 നവംബർ 26-ന് ഇന്ത്യൻ ഭരണഘടന ഭരണഘടനാ അസംബ്ലി അംഗീകരിച്ചു.ഡോ. ബിആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലിയാണ് രാജ്യത്തിനായി ഭരണഘടന തയ്യാറാക്കിയത്.എന്നാൽ ഇത് ഉടനടി പ്രാബല്യത്തിൽ വന്നില്ല ,പിന്നീട് 1950 ജനുവരി 26 നാണ് ഇന്ത്യ ഔദ്യോഗിക റിപ്പബ്ലിക്കായി മാറിയതും ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതും. അന്നുമുതൽ ജനുവരി 26 റിപ്പബ്ലിക് ദിനമായി നമ്മൾ ഭാരതീയർ ആഘോഷിക്കുന്നു.

എന്തുകൊണ്ട് ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു ? ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ജവഹർലാൽ നെഹ്‌റു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് എന്നൊരു പ്രസ്ഥാനം പ്രഖ്യാപിക്കുകയും പിന്നീടിത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഇങ്ങനെയൊരു പ്രത്യേകതയുള്ള ദിനമായതിനാലാണ് റിപ്പബ്ലിക്ക് ദിനം ആചരിക്കാൻ ഈ ദിവസം തന്നെ തിരഞ്ഞെടുത്തത്.

രാജ്യത്തിൻറെ തലസ്ഥാനമായ ഡൽഹിയിലാണ് ആഘോഷപൂർണ്ണമായ റിപ്പബ്ലിക്ക് ദിന ചടങ്ങുകൾ നടക്കുന്നത്. എല്ലാ വർഷവും, റിപ്പബ്ലിക് ദിന പരേഡിനായി ആയിരക്കണക്കിന് ആളുകളാണ് ഡൽഹിയിലെ രാജ്പഥിൽ ഒത്തുകൂടുന്നത്. ഇത് ഇന്ത്യൻ സംസ്കാരത്തിൻ്റെയും,സൈനിക ശക്തിയുടെയും, ഐക്യത്തിൻ്റെയും ഒത്തുചേരൽ കൂടിയാണ്.

ദേശിയ ഗാനത്തിന്റെ അകമ്പടിയിൽ രാഷ്‌ട്രപതി പതാക ഉയർത്തുന്നതോടെയാണ് ആഘോഷം ആരംഭിക്കുന്നത്. തുടർന്ന് ഓരോ സംസ്ഥാനത്തുനിന്നുമുള്ള സൈനിക യൂണിറ്റുകൾ , പൊലീസ് സേനകൾ , അണിനിരക്കുന്ന മാർച്ച്-പാസ്റ്റ്. ഇതിനൊപ്പം പരേഡിൽ ഇന്ത്യൻ സൈന്യത്തിന്റെ ടാങ്കുകളും മിസൈലുകളും ഫൈറ്റർ ജെറ്റുകളും ചേർന്ന വിസ്മയകരമായ പ്രകടനവുമുണ്ട്.അതിർത്തികൾ സംരക്ഷിക്കാനുള്ള സൈന്യത്തിന്റെ സന്നദ്ധതയുടെയും പ്രതിബദ്ധതയുടെയും ഓർമ്മപ്പെടുത്തലാണ് ഈ ശക്തിപ്രകടനം. സമൂഹത്തിനും രാജ്യത്തിനും സംഭാവനകൾ നൽകിയ പൗരന്മാരെ ആദരിക്കുന്നതിനായി റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി ഗാലൻട്രി അവാർഡുകളും നൽകുന്നു.റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്‌കൂൾ കുട്ടികളും കലാകാരന്മാരും അവതരിപ്പിക്കുന്ന സാംസ്‌കാരിക പ്രകടനവും വ്യോമസേനയുടെ മനോഹര ആകാശ ദൃശ്യവും ഈ ദിനത്തിന് മാറ്റ് കൂട്ടുന്നു.

വൈവിധ്യമാർന്ന ഭാഷകൾ, സംസ്കാരങ്ങൾ, മതങ്ങൾ, പാരമ്പര്യങ്ങൾ എന്നിവ ഒത്തുചേർന്ന രാജ്യമാണ് നമ്മുടേത്. റിപ്പബ്ലിക് ദിനം എല്ലാ ഇന്ത്യക്കാർക്കും തങ്ങളുടെ രാഷ്ട്രത്തിനെ ഓർത്ത് അഭിമാനിക്കാനുമുള്ള നിമിഷമാണ്. ദേശീയഗാനത്തോടെ ത്രിവർണ പതാക കാറ്റിൽ പറന്നുയരുന്ന കാഴ്ച്ച , സൈനികരുടെയും , വ്യോമസേനയുടെയും പ്രകടനം ഇവയെല്ലാം ദേശസ്നേഹവും, അഭിമാനവുമാണ് ഓരോ ഇന്ത്യക്കാരനിലും ഉണ്ടാക്കുന്നത് .നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ ഈ ആഘോഷത്തിൽ സ്വാതന്ത്ര്യ സമര സേനാനികൾ, സൈനികർ ഉൾപ്പടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഓരോരുത്തരെയും നമ്മൾ ഓർമ്മിക്കുന്നു.

Story Highlights : India to celebrate 76th Republic Day; Know the history and importance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here