Advertisement

ആപ്പിൾ വാച്ച് ബാൻ്റ് നിർമ്മിച്ചത് കാൻസറടക്കം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന വസ്തുക്കൾ ഉപയോഗിച്ചെന്ന് ആരോപണം; നിഷേധിച്ച് കമ്പനി

January 26, 2025
2 minutes Read
Apple watch 9

കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന വിഷ രാസവസ്തുക്കൾ ആരോപണം നേരിട്ട് ആപ്പിൾ കമ്പനി. ഓഷീൻ, നൈക് സ്പോർട്, സ്പോർട് എന്നീ ആപ്പിൾ വാച്ച് ബാൻ്റുകൾ നിർമ്മിച്ചത് കാൻസറിനടക്കം കാരണമാകുന്ന വസ്തുക്കൾ ഉപയോഗിച്ചെന്നാണ് ആരോപണം. പെർഫ്ലൂറോ ആൽക്കൈൽ, പോളിഫ്ലൂറോ ആൽക്കൈൽ പദാർത്ഥങ്ങൾ ഈ വാച്ച് ബാൻ്റുകളിൽ അടങ്ങിയിട്ടുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്.

പരിസ്ഥിതിയിലും മനുഷ്യശരീരത്തിലും ദീർഘകാലം നിലനിൽക്കാനുള്ള കഴിവുള്ളതാണ് ഈ പദാർത്ഥങ്ങൾ. ജനന വൈകല്യങ്ങൾ, പ്രോസ്റ്റേറ്റ്, കിഡ്നി, ടെസ്റ്റിക്യുലാർ ക്യാൻസർ, അതുപോലെ ഫെർട്ടിലിറ്റി പ്രശ്നങ്ങൾക്കും ഇവ കാരണമാകും. വിവിധ കമ്പനികളുടെ 22 വാച്ച് ബാൻഡുകളിൽ നടത്തിയ പഠനത്തിൽ 15 എണ്ണത്തിലും ഈ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് പഠന റിപ്പോർട്ടിനെ അധികരിച്ച് ഡെയ്‌ലി മെയിലാണ് റിപ്പോർട്ട് ചെയ്തത്.

ഫ്ലൂറിൻ അടങ്ങിയ സിന്തറ്റിക് റബ്ബറായ ഫ്ലൂറോലാസ്റ്റോമറിൽ നിന്നാണ് തങ്ങളുടെ വാച്ച് ബാൻഡുകൾ നിർമ്മിച്ചിരിക്കുന്നതെന്നും ഈ വിഷാംശങ്ങൾ അടങ്ങിയിട്ടില്ലെന്നുമാണ് ആപ്പിൾ കമ്പനിയുടെ വാദം. ഉപയോക്താക്കളുടെ ഹൃദയമിടിപ്പ്, ചുവടുകൾ, ഉറക്ക രീതികൾ എന്നിവ അളക്കുന്ന ആരോഗ്യ-ട്രാക്കിംഗ് ആക്‌സസറികളായി ആപ്പിൾ വാച്ച് ബാൻഡുകൾ വ്യാപകമായി ഉപയോഗിക്ക്പെടുന്നുണ്ട്.

Story Highlights : Apple faces lawsuit over Watch bands allegedly containing potential cancer-pausing chemicals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top