‘ദിസ് ഡീൽ ഈസ് വിത്ത് ഡെവിൾ’ ;കാത്തിരിപ്പിന് വിരാമമിട്ട് എമ്പുരാന്റെ ടീസര്‍ പുറത്ത്

പ്രേക്ഷകരുടെ ഏറെനാളായുള്ള കാത്തിരിപ്പിന് വിരാമമായി എമ്പുരാന്റെ ടീസര്‍ പുറത്ത്. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ആദ്യചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഇറങ്ങുന്ന ഈ ചിത്രം ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി ഒരു ഹോളിവുഡ് ലെവൽ സിനിമ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന സൂചന കൂടി ടീസർ നൽകുന്നുണ്ട്. മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 27 ന് ആണ് തീയറ്ററുകളിൽ എത്തുന്നത്.
Read Also: ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട്; ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സിലൂടെ ശ്രദ്ധ നേടി താരം
മലയാളം ,തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ടീസർ റിലീസ് ചെയ്തിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് എമ്പുരാൻ പ്രേക്ഷകർ നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശീര്‍വാദ് സിനിമാസും , ലെയ്ക്ക പ്രൊഡക്ഷൻസും അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലുകളിലുടെയും മോഹന്‍ലാലും , പ്രിത്വിരാജും ഉൾപ്പടെയുള്ളവർ അവരവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.
‘ആരാണ് സ്റ്റീഫൻ നെടുമ്പള്ളി,ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ ഇസ്ലാമിൽ ഇവനെ ഇബിലീസ് എന്ന് വിളിക്കും ക്രിസ്ത്യാനികൾക്ക് ഇവൻ ഒരു പേരേയുള്ളു ലൂസിഫർ’ ഈ ഡയലോഗ് അവസാനിക്കുന്നിടത്ത് ലൂസിഫറായി മോഹൻലാൽ ടീസറിൽ പ്രത്യക്ഷപ്പെടുന്നു. സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്ന് അബ്രാം ഖുറേഷിയിലേക്കുള്ള ലാലേട്ടന്റെ മാസ്സ് എൻട്രിയും ടീസറിൽ കാണാം. ‘THIS DEAL IS WITH DEVIL ‘എന്ന് ലാലേട്ടൻ പറഞ്ഞ് നിർത്തുന്നിടത്ത് ‘നിങ്ങളുടെ ഒരു വാക്കിനായി ഞാൻ കാത്തിരിക്കുന്നു’ എന്ന പ്രിത്വിരാജിന്റെ ഡയലോഗ് കൂടി ആകുമ്പോൾ ലൂസിഫറിൽ നമ്മൾ കണ്ട പൃഥ്വിരാജ് മോഹൻലാൽ കോംബോയുടെ ഒരു പുതിയ വേർഷൻ എമ്പുരാനിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.
മഞ്ജു വാര്യര്‍,ടൊവിനോ തോമസ് , സാനിയ ഇയ്യപ്പന്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസിൽ , പൃഥ്വിരാജ്, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങിയവർ അണിനിരക്കുന്ന ചിത്രത്തിൽ ഫ്രഞ്ച് നടന്‍ എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങളും വേഷമിട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
Story Highlights :The teaser of Empuran is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here