Advertisement

പോലീസുകാരനെ ഇടിക്കട്ട കൊണ്ട് തലയ്ക്ക് അടിച്ചു; അക്രമി പിടിയിൽ

January 27, 2025
Google News 1 minute Read
Police

എറണാകുളം കലൂരിൽ പൊലീസുകാരന് നേരെ ആക്രമണം. സ്പെഷ്യൽ എസ്ഐ മധുവിനാണ് പരുക്കേറ്റത്. ആക്രമണം നടത്തിയ പാലാരിവട്ടം സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആളൊഴിഞ്ഞ സ്ഥലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമൊത്ത് കണ്ടത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചത്.

തലയ്ക്ക് പരുക്കേറ്റ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. എസ്ഐയുടെ കൈക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കലൂർ മാർക്കറ്റിന് സമീപം ലഹരി മാഫിയ സംഘം കൂട്ടം കൂടുന്നതായി സ്പെഷ്യൽ ബ്രാഞ്ചിന് വിവരമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്താൻ വേണ്ടിയാണ് ഉദ്യോഗസ്ഥൻ എത്തിയത്. കസ്റ്റഡിയിലെടുത്തയാൾ ലഹരിസംഘവുമായി പ്രവർത്തിക്കുന്നവരെന്ന് പൊലീസ് നി​ഗമനം. സംഭവത്തിൽ വിശദമായി അന്വേഷണം ഉണ്ടാകും.

Story Highlights : Man Arrested in Ernakulam for attacking police officer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here