അംഗനവാടി ടീച്ചറായ ഗീതയുടെ കഥ; തടവ് തിയേറ്ററുകളിലേക്ക്

ഐഎഫ്എഫ്കെയിലും ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലും സംസ്ഥാന ചലച്ചിത്ര അവാർഡിലും തിളങ്ങിയ തടവ് തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 21നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഫാസിൽ റസാഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തടവ്. പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലുമായാണ് തടവ് ചിത്രീകരണം നടന്നത്.
അംഗനവാടി ടീച്ചറായ ഗീതയുടെ കഥയാണ് തടവ്. ഗീതയിലൂടേയും അവരുടെ അടുത്ത സുഹൃത്തുക്കളായ ഉമ, ഹംസ എന്നിവരിലൂടേയുമാണ് സിനിമ വികസിക്കുന്നത്. പുതുമുഖങ്ങളായ ബീന ആർ ചന്ദ്രൻ, സുബ്രഹ്മണ്യൻ, അനിത എംഎൻ, വാപ്പു, ഇസ്ഹാക്ക് മുസാഫിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഗീത എന്ന ടീച്ചറെ അവതരിപ്പിച്ചതിന് ബീന ആർ ചന്ദ്രന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.
നാൽപത്തിലധികം പുതുമുഖങ്ങൾ അഭിനയിച്ച ഈ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത് പാലക്കാട് പട്ടാമ്പിക്കടുത്തുള്ള പ്രദേശങ്ങളിലാണ്. ഛായാഗ്രഹണം – മൃദുൽ എസ്, എഡിറ്റിംഗ് – വിനായക് സുതൻ, ഓഡിയോഗ്രഫി – ഹരികുമാർ മാധവൻ നായർ, സംഗീതം – വൈശാഖ് സോമനാഥ്, ഫൈനൽ മിക്സ് – റോബിൻ കുഞ്ഞിക്കുട്ടി MPSE എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Story Highlights : Thadavu Malayalam Movie To theaters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here