‘ചെന്താമരയ്ക്കായി വിവിധയിടങ്ങളില്‍ തിരച്ചില്‍ തുടരുന്നു; പൊലീസിന് വീഴ്ച ഉണ്ടായെങ്കില്‍ അന്വേഷിക്കും’; ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍

ഇരട്ടക്കൊലപാതകം കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടിട്ടും പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ്. പ്രതിയെ സംബന്ധിച്ച് ഇനിയും വിവരം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വിവിധയിടങ്ങളില്‍ തിരച്ചില്‍ തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന് വീഴ്ച ഉണ്ടായെങ്കില്‍ അന്വേഷിക്കുമെന്നും എസ് പി വ്യക്തമാക്കി.
നെല്ലിയാമ്പതി മലയില്‍ തിരച്ചില്‍ തുടരുന്നുവെന്ന് എസ്പി വ്യക്തമാക്കി. മറ്റൊരു ടീം കൂടി അവിടം കേന്ദ്രീകരിച്ച് പരിശോധന നടത്തും. കെഡാവര്‍ നായയെ ഉപയോഗിച്ച് നാളെ പരിശോധന തുടരും. ഡ്രോണ്‍ പരിശോധന കൊണ്ട് പ്രയോജനം ഉണ്ടായില്ല. ചില തെറ്റായ വിവരങ്ങളും ലഭിച്ചു. CDR പരിശോധനയിലും ഗുണം ഉണ്ടായില്ല. പ്രതിയുടെ സഹോദരന ചോദ്യം ചെയ്യുകയാണ്. മറ്റൊരു സ്ഥലത്തേക്ക് കൂടി അന്വേഷണം നടത്തും. അവിടേക്ക് മറ്റൊരു ടീമിനെ അയക്കും. പ്രതിയുടെ ജാമ്യാപേക്ഷ നെന്മാറ പൊലീസ് എതിര്‍ത്തിരുന്നു. പൊലീസ് എതിര്‍ത്ത ജാമ്യ വ്യവസ്ഥകള്‍ കോടതിയാണ് നിഷേധിച്ചത്. പൊലീസിന് വീഴ്ചയുണ്ടെങ്കില്‍ അന്വേഷിക്കും എഡിജിപിക്ക് ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കും – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നെന്മാറ പൊലീസിനോട് പാലതവണ തങ്ങള്‍ക്ക് ഭീഷണി ഉണ്ടെന്ന് പറഞ്ഞതാണെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ പറഞ്ഞു. തങ്ങള്‍ നല്‍കിയ പരാതിക്ക് ഒരു വിലയും പോലീസ് നല്‍കിയില്ലെന്ന് അവര്‍ പറഞ്ഞു. പൊലീസ് വില കല്പിച്ചിരുന്നെങ്കില്‍ അച്ഛന്‍ ഇന്ന് ജീവിച്ചിരുന്നേനെയെന്നും പ്രതിയെ ഇനിയും പിടികൂടിയില്ലെങ്കില്‍ തങ്ങളെയും പ്രതി കൊലപ്പെടുത്തുമെന്നും മക്കള്‍ അഖിലയും അതുല്യയും ട്വന്റിഫോറിനോട് പ്രതികരിച്ചു.
കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ പ്രതി ചെന്താമര കൊലപ്പെടുത്തിയത് കൂടോത്രം ചെയ്തുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു. ചെന്താമരയുടെ കുടുംബ ബന്ധം തകര്‍ത്തത് നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജോത്സ്യന്‍ പ്രവചിച്ചതാണ് കൊലപാതത്തിലേക്ക് നയിച്ചത്. 2019 ലാണ് സജിതയെ കൊലപ്പെടുത്തിയത്. സജിതയെ കൂടാതെ അയല്‍പക്കത്തെ മറ്റ് സ്ത്രീകളെയും ചെന്താമരക്ക് സംശയമുണ്ടായിരുന്നു. പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നെന്ന അഭ്യൂഹവും ശക്തമാണ്. ഇന്നലെ രാവിലെയാണ് നെന്മാറയില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്.
Story Highlights : Ajith Kumar about search for Chnenthamara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here