Advertisement

കലോത്സവത്തിനിടെ SFI -KSU സംഘർഷം; KSUവിന്റെ വനിതാ പ്രവർത്തകരെ SFIക്കാർ മർദിച്ചുവെന്ന് അലോഷ്യസ് സേവ്യർ

January 28, 2025
2 minutes Read
KSU president Aloshious Xavier slams SFI and Kerala government

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷത്തിൽ KSU നടത്തിയത് പ്രതിരോധമെന്ന് അലോഷ്യസ് സേവ്യർ. സംഘർഷം നടത്തിയത് SFI സംസ്ഥാന സെക്രട്ടറിയുടെ തിരക്കഥയിൽ. പൊലീസും SFI അജണ്ടയ്ക്ക് ഒപ്പം നിന്നുവെന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു. KSU വിന്റെ വനിതാ പ്രവർത്തകരെ SFI ക്കാർ മർദിച്ചു. മാധ്യമങ്ങളിൽ പ്രചരിക്കുന്നത് 10 സെക്കൻഡ് ദൃശ്യം മാത്രം എന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

അതേസമയം തൃശൂ‍ർ മാളയിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡീസോൺ കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച പഠിപ്പുമുടക്കിന് എസ്എഫ്ഐ ആഹ്വാനം ചെയ്‌തു. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പുമുടക്ക് നടത്തുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ അറിയിച്ചു.

അക്രമപരമ്പരയിൽ പ്രതിഷേധിച്ചും വരാനിരിക്കുന്ന കലോത്സവങ്ങളിൽ അക്രമങ്ങൾ ഉണ്ടാകാതിരിക്കാനുമാണ് സൂചനാ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്യുന്നതെന്ന് പിഎം ആർഷോ പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പോലീസിന് പരാതി നൽകുമെന്ന് അറിയിച്ച ആ‍ർഷോ കെഎസ്‍യു അക്രമത്തിൽനിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു.

ഡീസോൺ കലോത്സവത്തിനിടെ ക്യാമ്പസിനകത്ത് എസ്എഫ്ഐ – യുഡിഎസ്എഫ് സംഘർഷമല്ല ഉണ്ടായതെന്ന് പിഎം ആർഷോ അഭിപ്രായപ്പെട്ടു. കലോത്സവത്തിൻ്റെ ആരംഭഘട്ടം മുതൽ സംഘാടനവുമായി ബന്ധപ്പെട്ട് വലിയ പിഴവുകൾ വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാനായി വിവിധ ക്യാമ്പസുകളിൽ നിന്നെത്തിയ വിദ്യാർഥികളെ കലോത്സവ സംഘാടകരും കെഎസ്‍യു, എംഎസ്എഫ് പ്രവ‍ർത്തകരും ചേർന്ന് മർദിക്കുകയാണ് ചെയ്തത്.

ഇതുസംബന്ധിച്ച ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും മാരകമായ ഇരുമ്പുവടികൾ അടക്കം ഉപയോഗിച്ച് അതികൂരമായ ആക്രമണമാണ് നടത്തിയതെന്നും പിഎം ആർഷോ ആരോപിച്ചു. കേരള വ‍ർമ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് ഉൾപ്പെടെ നിരവധി വിദ്യാ‍ർഥികൾക്ക് മാരകമായ പരിക്കേറ്റുവെന്നും ആർഷോ പറഞ്ഞു.

Story Highlights : KSU on Sfi Fight in Calicut University

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top