കലോത്സവത്തിനിടെ SFI -KSU സംഘർഷം; പരുക്കേറ്റ KSU നേതാക്കളുമായി പോയ ആംബുലൻസ് CPIM-DYFI പ്രവർത്തകർ ആക്രമിച്ചു

തൃശൂർ മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം. നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക്. പരുക്കേറ്റ കെഎസ്‌യു നേതാക്കളുമായി പോയ ആംബുലൻസ് സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപണം. ജഡ്ജ്മെന്റ് ചോദ്യംചെയ്തതാണ് സംഘർഷത്തിന്റെ തുടക്കം.
മത്സരാർത്ഥികളും സംഘാടകരും തമ്മിൽ തുടങ്ങിയ സംഘർഷം വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു. മത്സരങ്ങളും ഫലപ്രഖ്യാപനവും ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം. സംഘർഷത്തെ തുടർന്ന് കലോത്സവം നിർത്തിവെച്ചു. കമ്പി വടിയും, കല്ലുകളും ഉപയോഗിച്ച് നടത്തിയ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘട്ടനം കടുത്തതോടെ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിദ്യാർത്ഥികൾക്ക് നേരെ ലാത്തി വീശി.
Read Also: നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ്
പരിക്കേറ്റിരുന്ന കെഎസ്‌യു ജില്ലാപ്രസിഡൻ്റ് ഗോകുൽ അടക്കം പത്തോളം പേർ സഞ്ചരിച്ചിരുന്ന ആംബുലൻസ് മുരിങ്ങൂർ നയാഗ്ര പെട്രോൾ പമ്പിനടുത്ത് വച്ച് ഒരു സംഘം സിപിഐഎം-ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് ആംബുലൻസ് കല്ല് വടി വാള് എന്നിവ ഉപയോഗിച്ച് ആക്രമിച്ചുവെന്നും ആരോപണം. പരിക്കേറ്റവരെ കമ്പി കൊണ്ട് കുത്തി. തുടർന്ന് പരിക്കേറ്റവർ കൊരട്ടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.
Story Highlights : SFI -KSU clash during Calicut University D zone arts festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here