Advertisement

ചോറ്റാനിക്കര വധശ്രമം; ശ്വാസംമുട്ടിക്കാൻ ശ്രമിച്ചു, 19കാരിയെ പ്രതി ക്രൂരമായി മർദിച്ചു

January 29, 2025
2 minutes Read

എറണാകുളം ചോറ്റാനിക്കരയിൽ പോക്സോ അതിജീവിതയായ 19കാരിയെ പ്രതി അതിക്രൂരമായി മർദിച്ചു. അനൂപ് പെൺകുട്ടിയെ അതിക്രൂരമായി മർദിച്ചു. അനൂപ് കുട്ടിയെ ശ്വാസംമുട്ടിക്കാനും ശ്രമിച്ചു. ഇതിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെൺകുട്ടി ബോധരഹിതയായത്തിന് പിന്നാലെ മരിച്ചു എന്ന് കരുതി പ്രതി രക്ഷപ്പെടുകയായിരുന്നു.

ആക്രമിച്ച കാര്യം പ്രതി സമ്മതിച്ചു പെൺകുട്ടിക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടായിരുന്നു എന്ന സംശയത്തിൽ ആയിരുന്നു ആക്രമണം. സംഭവ ദിവസം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയ സിസിടിവിദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മർദ്ദനമേറ്റ പെൺകുട്ടി അതീവഗുരുതരാവസ്ഥയിലാണ്.

Read Also: സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്; തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥി 9ാം ക്ലാസുകാരനെ കുത്തി, കുത്തിയത് ലാബിലെ കത്തി വച്ച്

ശനിയാഴ്ച രാത്രി 10.15 ഓടെയാണ് ആൺ സുഹൃത്ത് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. പെൺകുട്ടിയുമായി തർക്കിച്ചത്തിന് പിന്നാലെ യുവാവ് ക്രൂരമായി മർദിച്ചു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ഷാൾ കുരുക്കി ആത്മഹത്യക്ക് ശ്രമിച്ചത്. ഷാൾ മുറിച്ചിട്ട ശേഷം താൻ രക്ഷപെട്ടു എന്നും ആൺ സുഹൃത്ത് പോലീസിനോട് പറഞ്ഞു. തലച്ചോറിന് പരുക്കേറ്റ അതിജീവിത വെന്റിലേറ്ററിലാണ്. പെൺകുട്ടിയുടെ വീട്ടിൽ എത്തുന്ന യുവാക്കൾ നാട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലിസിൽ പരാതിയുണ്ട്.

Story Highlights : Chottanikkara Murder attempt case accused brutally beat the 19-year-old

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top