Advertisement

‘ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളി’; പദ്ധതി കൃത്യമായി നടപ്പാക്കിയതിൻ്റെ സന്തോഷമാണ് പ്രതിക്ക്, റിമാൻ്റ് റിപ്പോർട്ട് പുറത്ത്

January 29, 2025
Google News 2 minutes Read
remand report

നെന്മാറ ഇരട്ടകൊലപാതകക്കേസിൽ പ്രതി ചെന്താമരയുടെ റിമാൻ്റ് റിപ്പോർട്ട് പുറത്ത്. മുൻ വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് സംഭവത്തിൽ പൊലീസ് കോടതിയിൽ സമ‍ർപ്പിച്ച റിമാൻ്റ് റിപ്പോർട്ട് പറയുന്നത്. മനസ്താപമില്ലാത്ത കുറ്റവാളിയാണ് പ്രതിയെന്നും തൻ്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിൻ്റെ സന്തോഷം പ്രതിക്കുണ്ടെന്നും പൊലീസ് റിപ്പോ‍ടർട്ടിൽ പറയുന്നു.

കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയത്. ഇതിനായി ദിവസങ്ങൾക്ക് മുമ്പ് കൊടുവാൾ വാങ്ങിയെന്നും പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കൊലപാതകത്തിന് ശേഷം പോത്തുണ്ടി മലയിലേക്കാണ് പ്രതി ഓടിപ്പോയത്. ചെന്താമരയുടെ കുടുംബം അകലാൻ കാരണം സുധാകരനും അമ്മയുമാണെന്ന് വിശ്വസിച്ചു. പ്രതിയിൽ നിന്ന് അയൽവാസികൾക്ക് തുടർച്ചയായ വധഭീഷണിയുണ്ട്. പ്രതി ജയിലിന് പുറത്തിറങ്ങിയാൽ സാക്ഷികൾക്ക് ഭീഷണിയുണ്ടെന്നും കുടുംബ വൈരാഗ്യം ഉള്ളതിനാൽ കൊല്ലപ്പെട്ട സുധാകരന്റെ രണ്ട് പെണ്മക്കൾക്കും ഭീഷണിയുണ്ടെന്നും റിപ്പോ‍ർട്ടിൽ പറയുന്നു. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആണ് 14 ദിവസത്തേക്ക് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

Read Also: ജോത്സ്യൻ തുറന്നുവിട്ട സംശയഭൂതം ചെന്താമരയെ ആവേശിച്ചു, വിശപ്പിന്റെ വിളിയിൽ കുടുങ്ങുന്നത് വരെ ഒരു ബോൺ ക്രിമിനലിന്റെ യാത്ര

കൊലപാതകത്തിനായി ഇയാൾ എവഞ്ചേരിയിൽ നിന്നാണ് കൊടുവാൾ പണിയിപ്പിച്ചെടുത്തത്.കോട്‌വാലിലെ മരപ്പിടി സ്വയം ഉണ്ടാക്കി സൂക്ഷിക്കുകയാണ് പ്രതി ചെയ്തത്. ഇതേ സമയം പ്രതി അയൽവാസിയായ സുധാകരനെ നിരീക്ഷിച്ചു വരികയുണ്ടായിരുന്നു. തിങ്കളഴ്ച വീട്ടിൽ നിന്നും പുറത്തിറങ്ങിയ സുധാകരനെ പ്രതി കൊടുവാൾ കാട്ടി ബൈക്ക് തടഞ്ഞു നിർത്തുകയും ഇരു കാലുകളുടെ പിൻഭാഗത്തും കഴുത്തിന് പിന്നിലും വെട്ടിവീഴ്ത്തുകയായിരുന്നു. പിന്നീട് ഹെൽമെറ്റ് തെറിച്ചുവീണ സുധാകരന്റെ മുഖത്തും വലതുകൈയിലും പ്രതി മാരകമായി വെട്ടുകയായിരുന്നു. സുധാകരന്റെ നിലവിളികേട്ട് പുറത്തിറങ്ങിയ അമ്മ ലക്ഷ്മിയെയും കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി തലയിലും ശരീരഭാഗങ്ങളിലും പ്രതി വെട്ടിയെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം, തന്നെ എത്രയും വേ​ഗം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയിൽ ആവശ്യപ്പെട്ടു. താൻ എല്ലാം ചെയ്തത് ഒറ്റക്കാണെന്ന് ചെന്താമര പറഞ്ഞു. 100 വർഷം തന്നെ ശിക്ഷിക്കൂവെന്നും മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര കോടതിയിൽ പറഞ്ഞു. പരുക്കുകൾ ഉണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോഴാണ് ചെന്താമരയുടെ പരാമർശം. തന്ത്രപരമായ നീക്കത്തിനൊടുവിലാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതി ചെന്താമരനെ ഇന്നലെ പൊലീസ് പിടികൂടിയത്.

Story Highlights : Nenmara murder case; Remand report out now

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here