പുഷ്പ 2 ഒടിടിയിലേക്ക് ; തീയതി പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

അല്ലു അർജുൻ നായകനായ പുഷ്പ 2 ദി റൂൾ ഇനി ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഇൻസ്റ്റാഗ്രാം പേജിൽ ചിത്രത്തിന്റെ ടീസർ പങ്കുവെച്ചുകൊണ്ടാണ് പുഷ്പ 2 ജനുവരി 30 ന് പ്രദർശനത്തിനെത്തുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.
Read Also: ഉപ്പിൽ ചെറിയ മാറ്റം വരുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും ;നിർദ്ദേശവുമായി WHO
ഡിസംബർ 5 ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തതിന് ശേഷമാണ് ഇപ്പോൾ ഒടിടിയിൽ എത്തുന്നത്.ഏറ്റവും വലിയ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രം സ്വന്തമാക്കിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
തീയറ്ററിൽ റിലീസ് ചെയ്തതിൽ നിന്നും 23 മിനിറ്റ് അധികമുള്ള ചിത്രത്തിന്റെ പുതിയ പതിപ്പാണ് ഒടിടിയിൽ ഉണ്ടാവുക.നിലവിൽ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ നാല് ഭാഷകളിൽ മാത്രമേ റിലീസ് ചെയ്യൂ. 2021ൽ ഇറങ്ങിയ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിൻ്റെ തുടർച്ചയാണ് പുഷ്പ 2 ദി റൂൾ.
അല്ലു അർജുനും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഫഹദ് ഫാസിൽ, ജഗപതി ബാബു, ജഗദീഷ് പ്രതാപ് ബണ്ഡാരി, ധനഞ്ജയ, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് എന്നിവരും ചിത്രത്തിലുണ്ട്.
Story Highlights : Pushpa 2 to OTT ; Netflix released the date
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here