പ്രതിപക്ഷ നേതാവിന്റെ മലയോര യാത്രയിലേക്ക് പിവി അൻവർ

പ്രതിപക്ഷ നേതാവിന്റെ മലയോര യാത്രയിൽ പങ്കെടുക്കുമെന്ന് പിവി അൻവർ. നാളെ പരിപാടിയിൽ പങ്കെടുക്കും. ഔദ്യോഗികമായി കോൺഗ്രസ് പരിപാടിയിലേക്ക് ക്ഷണിച്ചു. മലയോര പരിപാടിയിൽ ആര് നടത്തിയാലും പങ്കെടുക്കും എന്ന് ആദ്യമേ പറഞ്ഞിരുന്നു. അതിൽ പ്രശ്നങ്ങൾ ഒന്നുമില്ല. നിങ്ങൾ ആരും പ്രശ്നം ഉണ്ടക്കാഞ്ഞാൽ മതിയെന്നും പി വി അൻവർ വ്യക്തമാക്കി.
മുസ്‌ലീം ലീഗിന്റെ പരിപാടിയിൽ പിവി അൻവർ ഇന്ന് പങ്കെടുത്തു. സ്വാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവർക്ക് ഒപ്പമാണ് പിവി അൻവറിന് വേദിയിൽ ഇരിപ്പിടം ഒരുക്കി. ലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറം പോത്തുകല്ലിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് പിവി അൻവർ എത്തിയത്. പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി ലീഗ് നിർമിച്ചു നൽകുന്ന വീടിന്റെ തക്കോൽദാന കർമ്മ പരിപാടിയിൽ ആണ് പിവി അൻവർ പങ്കെടുത്തത്.
ലീഗിന്റെ പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള പത്ത് വീടുകളുടെ സമർപ്പണമാണ് പരിപാടി. പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് പിവി അൻവർ പറഞ്ഞു. യുഡിഎഫിന് പുറത്ത് നിന്ന് പിവി അൻവർ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്.
Story Highlights : pv anvar to Attend v d satheeshan malayora yathra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here