Advertisement

യുഎസ് വിമാന അപകടം: അപകടത്തില്‍പ്പെട്ടവരില്‍ സ്‌കേറ്റിങ് താരങ്ങളും; രണ്ട് ലോക ചാമ്പ്യന്മാര്‍ മരിച്ചതായി സ്ഥിരീകരണം

January 30, 2025
Google News 3 minutes Read
Figure Skaters, Coaches Suspected To Be In DCA American Airlines Crash

യുഎസില്‍ വിമാനപകടത്തില്‍ പെട്ടവരില്‍ സ്‌കേറ്റിങ് താരങ്ങളും. ഫിഗര്‍ സ്‌കേറ്റിങ് താരങ്ങളും പരിശീലകരും കുടുംബാംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായി യു.എസ് ഫിഗര്‍ സ്‌കേറ്റിങ് അതോറിറ്റി സ്ഥിരീകരിച്ചു. കാന്‍സാസിലെ നാഷണല്‍ ഡെവലപ്‌മെന്റ് ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങിയ താരങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്. (Figure Skaters, Coaches Suspected To Be In DCA American Airlines Crash)

മുന്‍ സ്‌കേറ്റിംഗ് ലോക ചാമ്പ്യന്മാരായ യെവ്‌ജെനിയ ഷിഷോകോവ, വാഡിം നൗമോവ് എന്നിവര്‍ വിമാനത്തിലുണ്ടായിരുന്നു. ഇരുവരും വിമാനപകടത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനാപകടത്തില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

Read Also: ഡ്യൂണിന്റെ സംവിധായകന് നോമിനേഷൻ കൊടുത്തില്ല ; അഭിനയം നിർത്തുന്നുവെന്ന് നടൻ

വാഷിങ്ടണ്‍ ഡി സിയില്‍ റീഗന്‍ വിമാനത്താവളത്തിനടുത്താണ് ഹെലികോപ്റ്ററും വിമാനവും കൂട്ടിയിടിച്ച് അപകടമുണ്ടായത്. തകര്‍ന്ന വിമാനം പൊട്ടോമാക് നദിയില്‍ പതിച്ചു. അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടര്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 5342 ആയാണ് കൂട്ടിയിടിച്ചത്. വിമാനത്തില്‍ 60 യാത്രക്കാരും നാല് വിമാനജീവനക്കാരും ഉണ്ടായിരുന്നതായി അമേരിക്കന്‍ എയര്‍ലൈന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്.

കെന്‍സസിലെ വിചിറ്റയില്‍ നിന്നും വാഷിങ്ടണ്‍ ഡി സിയിലേക്ക് വരികയായിരുന്നു വിമാനം. ജീവനുള്ള ആരേയും ഇതുവരെ നദിയില്‍ നിന്നും കണ്ടെത്തായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ ഉള്‍പ്പടെയുള്ള വിവിധ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വിമാനവും ഹെലികോപ്റ്ററും തമ്മില്‍ കൂട്ടിയിടിച്ചുവെന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഭീകരമായ അപകടമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.

Story Highlights : Figure Skaters, Coaches Suspected To Be In DCA American Airlines Crash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here