ലോക സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ പണമില്ല; സഹായം തേടി മലയാളി കായിക താരം

അർജൻ്റീനയിൽ നടക്കുന്ന ലോക സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ പണമില്ലാത്തതിനാൽ സാമ്പത്തിക സഹായം തേടി മലയാളി കായിക താരം. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിനിയായ ബിരുദ വിദ്യാർഥിനി വിസ്മയ വിനോദാണ് രാജ്യത്തിൻ്റെ അഭിമാനമാകാൻ സാമ്പത്തിക സഹായം കാത്തിരിക്കുന്നത്. (skating championship vismaya vinod)
Read Also: കൊല്ലത്ത് രണ്ടര വയസുകാരനെ കാണാതായ സംഭവം; തെരച്ചിൽ തുടരുന്നു
ആറ് തവണ ദേശീയ തലത്തിൽ മത്സരിച്ച വിസ്മയ രണ്ട് തവണ മെഡൽ നേടി. അങ്ങനെ അടുത്ത ഒക്ടോബറിൽ അർജൻ്റനീയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. പക്ഷേ വില പിടിപ്പുള്ള സ്കേറ്റിങ് കിറ്റ് വാങ്ങിക്കാനോ ലോക ചാമ്പ്യൻഷിപ്പിനാവശ്യമായ ചിലവ് കണ്ടെത്താനോ വിസ്മയുടെ കുടുംബത്തിന് മാർഗമില്ല. രണ്ടര ലക്ഷത്തോളം രൂപ ആവശ്യമായിരുന്ന മത്സരത്തിന് കായിക പ്രേമികൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വിസ്മയ.
അർജൻ്റനീയിലേക്ക് പോകും മുൻപ് രാജ്യത്ത് വിവിധയിടങ്ങളിൽ നടക്കുന്ന പരിശീലന ക്യാമ്പിലും പങ്കെടുക്കാൻ വിസ്മയയ്ക്ക് സാമ്പത്തിക സഹായം കൂടിയെ തീരൂ.
Story Highlights: skating championship vismaya vinod financial help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here